കർതാർപുർ സാഹിബ് ഇടനാഴിക്ക് ശിലാസ്ഥാപനം
text_fieldsഗുരുദാസ്പുർ (പഞ്ചാബ്): കർതാർപുർ സാഹിബ് ഇടനാഴിയുടെ ശിലാസ്ഥാപനം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ചേർന്ന് നിർവഹിച്ചു.
സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിെൻറ അന്ത്യവിശ്രമസ്ഥലമാണ് പാകിസ്താനിലെ നരോവൽ ജില്ലയിലെ കർതാർപുർ സാഹിബ്. അവിടേക്ക് പഞ്ചാബിലെ ഗുരുദാസ്പുരിൽനിന്ന് ഇന്ത്യൻ അതിർത്തിവരെ നിർമിക്കുന്ന നാലുവരിപ്പാതയുടെ ശിലാസ്ഥാപന ചടങ്ങാണ് ഗുരുദാസ്പുരിൽ നടന്നത്.
നാലു മാസത്തിനകം പാത പൂർത്തീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അതിർത്തിക്കപ്പുറത്തുള്ള ഭാഗം പാകിസ്താനും നിർമിക്കും. ഇതിെൻറ ശിലാസ്ഥാപനം പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇൗ മാസം 28ന് നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.