Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightെയതിയുടെ കാൽപ്പാടുകൾ...

െയതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന്​ ഇന്ത്യൻ സൈന്യം

text_fields
bookmark_border
yeti
cancel

ന്യൂഡൽഹി: കഥകളിൽ പ്രതിപാദിക്കുന്ന മഞ്ഞു മനുഷ്യൻ ​െയതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന്​ അവകാശവാദവുമായി ഇന് ത്യൻ സൈന്യം. കരസേനയുടെ പർവ​താരോഹണ സംഘം ​െയതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്നാണ്​ ഇന്ത്യൻ സൈന്യം ഔദ്യോഗിക ട് വിറ്റർ പേജിലൂടെ അറിയിച്ചിരിക്കുന്നത്​.

32 ഇഞ്ച്​ നീളവും 15 ഇഞ്ച്​ വീതിയുമുള്ള ​െയതിയുടേതെന്ന്​ സംശയിക്കുന്ന ജീവിയുടെ കാൽപ്പാടുകളുടെ ചിത്രമാണ്​ ഇന്ത്യൻ സൈന്യം ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​​. മക്കാളു ബേസ്​ ക്യാമ്പിന്​ സമീപമാണ്​ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുന്നത്​. യെതിയുടെ ഒരു കാൽപാദത്തിൻെറ മാത്രം ചിത്രമാണ്​ കരസേന ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്​.

ആരാണ്​ യെതി
പത്തൊമ്പാതാം നൂറ്റാണ്ടിൻെറ ആദ്യ വർഷങ്ങളിലാണ്​ യെതിയെന്ന ഭീമൻ മനുഷ്യനെ കുറിച്ചുള്ള വാർത്തകൾ പുറംലോമറിയുന്നത്​. ഹിമാലയത്തിലെത്തിയ സാഹസിക യാത്രികരിലൂടെയായിരുന്നു അത്​. എന്നാൽ, കാലങ്ങളായി ഹിമാലയത്തിൽ യെതി ജീവിക്കുന്നുണ്ടെന്നാണ്​ ബുദ്ധ സന്യാസികളുടെ വിശ്വാസം. വിസിലടിക്കുന്നതു പോലുള്ള ശബ്​ദവുമായി നടക്കുന്ന യെതിയെ കുറിച്ചുള്ള കഥകൾ എവറസ്​റ്റ്​ യാത്രികർ പലപ്പോഴായി പ്രചരിപ്പിച്ചിട്ടുണ്ട്​. എന്നാൽ, ഇതുവരെ നടന്ന പരിശോധനക​ളിലൊന്നും യെതിയെന്ന മഞ്ഞു മനുഷ്യൻ നില നിൽക്കുന്നുവെന്ന്​ ശാസ്​ത്രീയമായി തെളിയിക്കാൻ സാധിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armyindia news malayalam newsYeti
News Summary - ‘Yeti’ footprint sighted, claims Army-India news
Next Story