ഇത് മാനുഷിക ദുരന്തം; വർഗീയവത്കരിക്കരുത് -സി.പി.ഐ
text_fieldsന്യൂഡൽഹി: ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ പഴിചാരി കൊറോണവ് യാപനത്തെ വർഗീയവത്കരിക്കുന്ന ബി.ജെ.പി നിലപാടിനെതിരെ സി.പി.ഐ. കൊറോണ വൈറസിനെതിരായ പോരാട്ടം പോലും ഹിന്ദു-മുസ്‌ലി ം പ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നതായി സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.
രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്തുകൊണ്ടാണ് കൊറോണയുടെ വർഗീയ മുതലെടുപ്പ് തുടങ്ങിയത്. ഇപ്പോൾ വൈറസ് പടരുന്നതിന് ഒരു സമൂഹത്തെ ഒറ്റപ്പെടുത്തുന്നു. ആരോഗ്യ വിപത്തിനെ സാമുദായിക പ്രശ്‌നമായി ചുരുക്കരുത്. പരിശോധന സൗകര്യങ്ങൾ വർധിപ്പിക്കാനും വൈറസ് വ്യാപനം തടയാനുമാണ് സർക്കാർ ശ്രമിക്കേണ്ടത്. ഇതൊരു മാനുഷിക ദുരന്തമാണ്, മതത്തെ തകർക്കാനുള്ള സമയമല്ല -അദ്ദേഹം പറഞ്ഞു.
ഹിന്ദു-മുസ്‌ലിം ഭിന്നിപ്പുണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് സി.പി.ഐ (എം.എൽ) പറഞ്ഞു. വിദേശ സന്ദർശകരെ വിലക്കാനുള്ള അധികാരവും ഉത്തരവാദിത്തവും നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുപകരം, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിെൻറ സന്ദർശനം പ്രോത്സാഹിപ്പിക്കുന്ന തിരക്കിലായിരുന്നു ബി.ജെ.പി. ഫെബ്രുവരി ആദ്യം പ്രതിപക്ഷ നേതാക്കൾ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതായും സി.പി.ഐ(എം.എൽ) പ്രസ്താവനയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.