Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ പ്രതിദിന...

രാജ്യത്ത്​ പ്രതിദിന കേസുകൾ ഒന്നര ലക്ഷത്തിലേക്ക്​; 52 ദിവസത്തിനിടെയുള്ള കുറഞ്ഞ കണക്ക്​

text_fields
bookmark_border
covid india
cancel

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 52 ദിവസ​ത്തെ ഏറ്റവും താഴ്ന്ന നിലയിൽ. 24 മണിക്കൂറിനിടെ 1.52 ലക്ഷം പുതിയ കോവിഡ്​ കേസുകളാണ്​ രാജ്യത്ത്​ സ്​ഥിരീകരിച്ചത്​. 2.80 കോടിയാളുകൾക്കാണ്​ രാജ്യത്ത്​ ഇതുവരെ രോഗം ബാധിച്ചത്​.

3128 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​. മൊത്തം 3,29,100 പേരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരണത്തിന്​ കീഴടങ്ങിയത്​. തുടർച്ചയായി ഏഴാം ദിവസം ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 10ൽ താഴെയാണ്​.

തമിഴ്​നാട്​ (28,864), കർണാടക (20,378), കേരളം (19,894), മഹാരാഷ്​ട്ര (18,600), ആന്ധ്രപ്രദേശ്​ (13,400) എന്നീ സംസ്​ഥാനങ്ങളിലാണ്​ രാജ്യത്ത്​ ഏറ്റവും കൂടുതൽ കേസുകൾ സ്​ഥിരീകരിച്ചിരിക്കുന്നത്​. 1.52 ലക്ഷം പുതിയ രോഗികളിൽ 66.22 ശതമാനവും ഈ അഞ്ച്​ സംസ്​ഥാനങ്ങളിൽ നിന്നാണ്​. മഹാരാഷ്​ട്രയിലും (814) തമിഴ്​നാട്ടിലുമാണ്​ (493) ഏറ്റവും കുടുതൽ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​.

2.56 കോടിയാളുകൾ ഇതുവരെ രോഗമുക്തി നേടി. 20.26 ലക്ഷം പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. മേയ്​ മാസം തുടക്കത്തിൽ ഒരു ദിവസം 4.14 ലക്ഷം കേസുകൾ വരെ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരുന്നു. കിടക്കകളും ഓക്​സിജനുമില്ലാതെ രാജ്യത്തെ ആശുപത്രി സംവിധാനമാകെ അന്ന്​ വലിയ പ്രതിസന്ധിയിലായിരുന്നു.

രണ്ടാഴ്​ചയായി കോവിഡ്​ രോഗികളുടെ എണ്ണം കുറയുകയാണ്​. കഴിഞ്ഞ വെള്ളിയാഴ്​ച മുതൽ രണ്ട്​ ലക്ഷത്തിൽ താഴെ മാത്രമാണ്​ രോഗികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid india
News Summary - 1.52 Lakh New Covid Cases India Lowest Daily Rise In 52 Days
Next Story