പിടിവിട്ട് കോവിഡ്; രാജ്യത്ത് 1.79 ലക്ഷം പുതിയ കേസുകൾ, 146 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1.79ലക്ഷം പേർക്ക്. 1,79,723 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും 146 മരണം റിപ്പോർട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോട രാജ്യത്തെ മരണസംഖ്യ 4,83,936 ആയി ഉയർന്നു. 13.29 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്ര (44,388), പശ്ചിമബംഗാൾ (24,287), ഡൽഹി (22,751), തമിഴ്നാട് (12,895), കർണാടക (12,000) എന്നിവയാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങൾ.
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 4033 ആയി ഉയരുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം ആരോഗ്യപ്രവർത്തകർക്കും മുതിർന്ന പൗരൻമാർക്കുമുള്ള കരുതൽ ഡോസ് വാക്സിൻ വിതരണം ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, മറ്റു ഗുരുതര അസുഖങ്ങളുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുക. കരുൽ ഡോസ് സ്വീകരിക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക. ഒന്നും രണ്ടും തവണ സ്വീകരിച്ച അതേ വാക്സിൻ തന്നെയാണ് മൂന്നാംതവണയും നൽകുക. അതേസമയം ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ വാക്സിൻ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.