മുഖ്യമന്ത്രിക്കസേരയിലേക്ക് ഒഴിവ് ഒന്ന്; ഇഷ്ടം പോലെ അപേക്ഷകർ -ഹിമാചലിൽ കോൺഗ്രസിൽ പ്രതിസന്ധി
text_fieldsഷിംല: ഹിമാചൽ പ്രദേശിൽ ബി.ജെ.പിക്കെതിരെ വിജയം നേടിയെങ്കിലും കോൺഗ്രസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. അത് എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന ഒരു പ്രശ്നമല്ല താനും. മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കലാണ് പാർട്ടിക്കു മുന്നിൽ ബാലികേറാമലയായി നിൽക്കുന്ന പ്രശ്നം. നാലു പേരാണ് നിലവിൽ മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്രസിങ്ങ്ങിങ്ങിന്റെ ഭാര്യ പ്രതിഭ സിങ്ങാണ് ഇതിൽ മുൻനിരയിലുള്ളത്.
ലോക്സഭ അംഗമായ പ്രതിഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ലെങ്കിലും പ്രചാരണങ്ങളിൽ സജീവമായിരുന്നു. തന്റെ ഭർത്താവിനോടുള്ള വിശ്വസ്തത മൂല്ലമാണ് ആളുകൾ കോൺഗ്രസിന് വോട്ട്ചെയ്തത് എന്നാണ് പ്രതിഭയുടെ അവകാശവാദം. അവരുടെ മകൻ വിക്രമാദിത്യ സിങ് തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.
നേതാക്കളായ സുഖ്‍വീന്ദർ സിങ് സുഖു, മുകേഷ് അഗ്നിഹോത്രി, ഹർഷ് വർധൻ ചൗഹാൻ എന്നിവരാണ് മുഖ്യമന്ത്രിയാകാൻ താൽപര്യമറിയിച്ച മറ്റുള്ളവർ. എം.എൽ.എമാരെ പണംകൊടുത്ത് കൂറുമാറ്റിക്കുന്ന ബി.ജെ.പിയുടെ ഓപറേഷൻ താമരയും കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ന് മൂന്ന്മണിയോടെ സ്ഥാനാർഥിയെ തീരുമാനിക്കുമെന്നാണ് പാർട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.