ഒരു കോടി ആരോഗ്യപ്രവർത്തകർക്ക് ആദ്യം വാക്സിൻ, വില നിശ്ചയിച്ചിട്ടില്ല- പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ ലഭ്യമായാൽ ആദ്യം ആരോഗ്യപ്രവർത്തകരെ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്ന ഒരു കോടിയിൽ പരം വരുന്ന ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകുക. കോവിഡ് കൂടുതലുള്ള എട്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു.
'കോവിഡ് വാക്സിൻ രാജ്യത്തെ ഓരോ പൗരനും ലഭ്യമാക്കുകയെന്നതു ദേശീയ ദൗത്യമാണ്. ഏതു വാക്സിൻ ആണെന്നും എത്ര വിലയാകുമെന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിട്ടയോടെയും സുഗമമായും സുസ്ഥിരമായും ഈ ദൗത്യം പൂർത്തിയാക്കാൻ എല്ലാവരും ഒറ്റ സംഘമായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര, കേരളം, ഡൽഹി, ബംഗാൾ, കർണാടക, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്.
'ഏതു വാക്സിൻ ആയാലും എല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളും അനുസരിച്ചുള്ള സുരക്ഷ ഉറപ്പുവരുത്തിയേ ജനങ്ങൾക്കു നൽകൂ. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുന്നതിനാണു പരിഗണന. ആവശ്യമായ തയാറെടുപ്പുകൾ സംസ്ഥാനങ്ങൾ സ്വീകരിക്കണം. ശീതീകരണ സംഭരണ സംവിധാനങ്ങൾ ഒരുക്കണം. സംയുക്തമായ പ്രവർത്തനത്തിൻെറ ഫലമായി രാജ്യത്തു രോഗമുക്തി നിരക്ക് നല്ല തോതിൽ കൂടിവരികയാണ്. ഇന്ത്യയിൽ രണ്ടു വാക്സിനാണു മുൻനിരയിലുള്ളത്. ഏതു വാക്സിനാണ് ആദ്യം വരികയെന്ന് അറിയില്ല. ആഗോള കമ്പനികളുമായും മറ്റും കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തുകയാണ്. പൊലീസ്, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്കു രണ്ടാംഘട്ടത്തിൽ വാക്സിനേഷൻ നൽകും. 50 വയസ്സിനു മുകളിലുള്ളവർക്ക് മൂന്നാം ഘട്ടത്തിലും മറ്റ് അസുഖങ്ങളുള്ളവർക്കു നാലാം ഘട്ടത്തിലും വാക്സിൻ നൽകും'- മോദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.