നവജാത ശിശുവിനെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞ സംഭവം; കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് സ്വാതി മലിവാൾ
text_fieldsബംഗളൂരു: പി.എസ്. തിലക് നഗറിൽ ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞ സംഭവത്തിൽ കർണാടക മുഖ്യമന്തിക്ക് കത്തയച്ച് സാമൂഹിക പ്രവർത്തകയും എം.പിയുമായ സ്വാതി മലിവാൾ. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്ത് സ്വാതി 'എക്സിൽ' പോസ്റ്റ് ചെയ്യുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച, പെൺകുഞ്ഞിനെ കെട്ടിടത്തിൽ നിന്ന് എറിയുന്ന വിഡിയോ ഹൃദയം തകർക്കുന്നതാണെന്നും ആശുപത്രിയിൽവച്ച് കുഞ്ഞ് മരണപ്പെട്ടെന്നും സ്വാതി കത്തിൽ പറഞ്ഞു. സംഭവത്തിൽ ഉടൻ എഫ്.ഐ.ആർ രേഖപ്പെടുത്തി കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് കത്തിലൂടെ സ്വാതി ആവശ്യപ്പെട്ടു.
ജനുവരി 23നാണ് കെട്ടിടങ്ങളുടെ ഇടയിലേക്ക് എറിഞ്ഞ നിലയിൽ കുഞ്ഞിനെ പ്രദേശവാസികൾ കണ്ടെത്തിയത്. കുഞ്ഞ് മണിക്കൂറോളം അപകടസ്ഥലത്ത് കിടന്നു. കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുഞ്ഞിന്‍റെ ശരീരത്തിൽ എലികളും നായകളും കടിച്ചതായി മെഡിക്കൽ പരിശോധന റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തിലക് നഗർ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.