അസമിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച 140 പേർക്ക് ദേഹാസ്വാസ്ഥ്യം; ഒരാൾ മരിച്ചു
text_fieldsഗുവാഹത്തി: അസമിൽ മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും പങ്കെടുത്ത ചടങ്ങിനെത്തിയ 140ൽപരം ആളുകളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രുവേശിപ്പിച്ചു. ഒരാൾ മരിച്ചു. കങ്ബുറാ ദേ എന്ന യുവാവാണ് ചൊവ്വാഴ്ച രാത്രിയോടെ മരിച്ചത്. ഭക്ഷ്യ വിഷബാധയാണെന്നാണ് സംശയിക്കുന്നത്.
കർബി അംഗ്ലോങ് ജില്ലയിലെ ദിഫു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച ആദ്യ അക്കാദമിക സെഷെൻറ ഉദ്ഘാടന ചടങ്ങിനെത്തിയവർക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളായ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് 145ഓളം ആളുകളെ ദിഫു സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പിന്നീട് 28 പേർ ആശുപത്രി വിട്ടു.
സംഭവത്തിൽ കർബി ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.