സഹാറൻപുരിൽ വീണ്ടും ജാതി സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
text_fieldsലക്നൗ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിൽ വീണ്ടും ജാതി സംഘർഷം. ദലിത് വിഭാഗത്തിൽ നിന്നുള്ളയാൾ സംഘർഷത്തിനിടെ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലു മുതിർന്ന ഉദ്യോഗസ്ഥരടക്കം കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയാണ്. അഞ്ച് കമ്പനി പൊലീസ് സേനയെ പ്രദേശത്ത് വിന്യസിക്കുകയും 30 പേരെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
One Dalit is killed as Saharanpur is back on the boil, attack after Mayawati’s rally https://t.co/R7gFQ558B6 pic.twitter.com/9PnQbrjAmS
— anil yadav (@anil100y) May 24, 2017
ശബിർപൂരിൽ മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് പാർട്ടി നേതാവുമായ മായാവതിയുടെ റാലിക്ക് ശേഷം രജ്പുത് വീടുകൾക്ക് നേരെ ദലിതുകൾ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നാണ് ആരോപണം. ഇത് പിന്നീട് പൊലീസ് ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. പിന്നീട് റാലി കഴിഞ്ഞ് ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന ദലിത് വിഭാഗക്കാർ സഞ്ചരിച്ച ട്രക്കിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. പ്രദേശത്തെ താക്കൂറുകളാണ് ആക്രമണത്തിന് പിന്നിൽ.
മായാവതിയുടെ സന്ദർശനമാണ് പ്രശ്നം സൃഷ്ടിച്ചതെന്ന് ഉത്തർപ്രദേശ് സർക്കാർ കുറ്റപ്പെടുത്തി. രാഷ്ട്രീയക്കാരെ സഹാറൻപൂർ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് മേധാവി സുൽഖാൻ സിങ് വ്യക്തമാക്കി. സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
രജപുത്ര രാജാവായിരുന്ന മഹാറാണ പ്രതാപിെൻറ പേരിൽ മേയ് അഞ്ചിന് സഹാറൻപുരിൽ ഠാകുർ വിഭാഗം സംഘടിപ്പിച്ച ഘോഷയാത്രയിൽ ദലിതർ ഇടപെട്ടു എന്നാരോപിച്ചാണ് സംഘർഷം തുടങ്ങിയത്. സംഘർഷസമയത്ത് ഠാകുർ വിഭാഗത്തിലെ യുവാവ് മരിച്ചിരുന്നു. മരണം ശ്വാസതടസ്സത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഠാകുർ വിഭാഗം വ്യാപക അതിക്രമങ്ങൾ അഴിച്ചുവിട്ടു. അന്നുരാത്രിതന്നെ 60 വീടുകളും അഞ്ചു കടകളും കത്തിച്ചു. ദിവസങ്ങളോളം ദലിതരുടെ കുടിലുകൾ തകർക്കുന്നതും സ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുന്നതും തുടർന്നിരുന്നു.
സഹാറൻപുരിൽ നൂേറാളം ദലിത് വീടുകൾ തകർക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ഞായറാഴ്ച ജന്തര്‍മന്തറില്‍ ആയിരങ്ങൾ പ്രതിഷേധ റാലി നടത്തിയിരുന്നു. രാജ്യത്ത് ദലിതർക്കെതിരെ വർധിച്ചുവരുന്ന അതിക്രമം പ്രതിരോധിക്കുന്നതിന് ദലിത് സംഘടനകളെ ഏകോപിപ്പിച്ച് രൂപവത്കരിച്ച ഭീം ആർമിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.