Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിരുദം പൂർത്തിയാക്കി...

ബിരുദം പൂർത്തിയാക്കി ഇറങ്ങുന്ന പകുതി പേരും തൊഴിൽ മാർക്കറ്റിൽ ‘അൺഫിറ്റ്’; പ്രതിസന്ധി വ്യക്തമാക്കി സാമ്പത്തിക സർവേ

text_fields
bookmark_border
ബിരുദം പൂർത്തിയാക്കി ഇറങ്ങുന്ന പകുതി പേരും തൊഴിൽ മാർക്കറ്റിൽ ‘അൺഫിറ്റ്’; പ്രതിസന്ധി വ്യക്തമാക്കി സാമ്പത്തിക സർവേ
cancel
camera_altപ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്തെ യുവാക്കളുടെ തൊഴിൽ ക്ഷമതയെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തി സാമ്പത്തിക സർവേ. ബിരുദം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരിൽ 51.25 ശതമാനം പേർക്ക് മാത്രമാണ് തൊഴിൽ നൈപുണ്യങ്ങളുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആധുനിക തൊഴിൽ മാർക്കറ്റിൽ ആവശ്യമായ ‘സ്കിൽസ്’ ബിരുദ പഠനത്തിലൂടെ ലഭ്യമാകുന്നില്ല. എന്നാൽ തൊഴിൽ രംഗത്ത് സ്ത്രീകളുടെ എണ്ണം വർധിച്ചത് ലിംഗസമത്വത്തിലേക്ക് കൂടുതൽ അടുക്കാൻ സഹായിക്കുമന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ആകെ ജനസംഖ്യയിൽ 65 ശതമാനം പേരും 35 വയസ്സിനു താഴെയാണെന്ന കണക്കുകൾ ആശാവഹമാണ്. അതേസമയം കോളജുകളിൽനിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരിൽ പകുതിയോളം പേർക്ക് തൊഴിൽ ചെയ്യാനാവശ്യമായ നൈപുണ്യമില്ല എന്ന വിവരം ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദശകത്തിൽ 34 ശതമാനം മാത്രമായിരുന്ന തൊഴിൽ ക്ഷമത നിലവിൽ 51.25ൽ എത്തിയിട്ടുണ്ട്.

അഞ്ച് വർഷത്തിനിടെ ഇ.പി.എഫ്.ഒ നെറ്റ് പേറോളിൽ ഇരട്ടിയോളം പുതിയ അക്കൗണ്ടുകൾ വന്നിട്ടുണ്ട്. ഇത് ഫോർമൽ ജോലികളുടെ എണ്ണം വർധിച്ചെന്ന സൂചനയാണ് നൽകുന്നത്. സർക്കാറിന്‍റെ സ്കിൽ ഇന്ത്യ പദ്ധതി ലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രയോജനപ്പെട്ടതായി സർവെ അവകാശപ്പെടുന്നു. നിർമിത ബുദ്ധിയുടെ വ്യാപക ഉപയോഗം തൊഴിൽനഷ്ടത്തിന് കാരണമാകാത്ത രീതിയിൽ പുതിയ ‘സ്കിൽസ്’ വളർത്തണമെന്നും സർവെ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Economic Survey 2024
News Summary - Economic Survey Reveals Skill Gap Crisis; 1 in 2 Indian Graduates Unfit for Employment
Next Story