പശ്ചിമ ബംഗാളിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് മരിച്ചു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് മരിച്ചു. മുർഷിദാബാദ് ജില്ലയിലെ ബെൽദംഗ സ്വദേശി ആലിം ശൈഖ് (26) ആണ് മരിച്ചത്. മാമ്പഴത്തോട്ടത്തിലെ ബോംബ് സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ ആലിമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അതേസമയം, തൃണമൂൽ കോൺഗ്രസ് -കോൺഗ്രസ് സംഘർഷത്തിനിടെ ബോംബ് സ്ഫോടനത്തിൽ മൂന്നുപേർക്ക് ഗുരുതരമല്ലാത്ത പരിക്കേറ്റു. ജൂലൈ എട്ടിന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സംഘർഷാവസ്ഥയുണ്ട്. നാമനിർദേശ പത്രിക സമർപ്പണത്തോടനുബന്ധിച്ച സംഘട്ടനങ്ങളിൽ രണ്ടാഴ്ചക്കിടെ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്ന് ബി.ജെ.പിയും കോൺഗ്രസും ആരോപിക്കുമ്പോൾ 2011ൽ തങ്ങൾ അധികാരത്തിലെത്തിയ ശേഷം ഇത്തരം സംഭവങ്ങൾ കുറയുകയാണുണ്ടായതെന്ന് തൃണമൂൽ വക്താവ് ജോയ് പ്രകാശ് മജുംദാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.