Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തിസ്​ഗഢിൽ ...

ഛത്തിസ്​ഗഢിൽ  നക്​സലുകൾ ബസുകൾ കത്തിച്ചു; ഒരാളെ വധിച്ചു

text_fields
bookmark_border
ഛത്തിസ്​ഗഢിൽ  നക്​സലുകൾ ബസുകൾ കത്തിച്ചു; ഒരാളെ വധിച്ചു
cancel

റാ​യ്​​പു​ർ: ഛത്തി​സ്​​ഗ​ഢി​ലെ സു​ക്​​മ ജി​ല്ല​യി​ൽ ന​ക്​​സ​ലു​ക​ൾ യാ​ത്ര​ക്കാ​രെ  ഇ​റ​ക്കി​യ ശേ​ഷം ബ​സു​ക​ളും ട്ര​ക്കു​ക​ളും ക​ത്തി​ച്ചു. ബ​സ്​ യാ​ത്രി​ക​നാ​യ മു​ൻ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നെ വെ​ടി​വെ​ച്ച്​ കൊ​ന്നു. റാ​യ്​​പു​രി​ൽ നി​ന്ന്​ 500 കി​ലോ​മീ​റ്റ​ർ അ​ക​ലെ പെ​ദ്ദ​കു​ഡ്​​തി, പ​​െൻറ ഗ്രാ​മ​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 10നും11​നും ഇ​ട​ക്കാ​ണ്​ സം​ഭ​വം. നാ​ല്​ സ്വ​കാ​ര്യ​ബ​സു​ക​ൾ ഒ​രേ​സ്​​ഥ​ല​ത്തും മ​റ്റ്​ ര​ണ്ടെ​ണ്ണം 300 മീ​റ്റ​ർ അ​ക​ലെ​യു​മാ​ണ്​ ക​ത്തി​ച്ച​ത്.

ഇ​വ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ സു​ക്​​മ വ​ഴി തെ​ല​ങ്കാ​ന​യി​ലേ​ക്ക്​ വ​രു​ക​യാ​യി​രു​ന്നെ​ന്ന്​ ദ​ക്ഷി​ണ ബ​സ്​​ത​ർ ഡി.​െ​എ.​ജി പി. ​സു​ന്ദ​ർ​രാ​ജ്​ അ​റി​യി​ച്ചു. മൂ​ന്ന്​ ട്ര​ക്കു​ക​ളും ക​ത്തി​ച്ചു. പൊ​ലീ​സ്​ എ​ത്തി​യ​പ്പോ​ഴേ​ക്കും ന​ക്​​സ​ലു​ക​ൾ സ്​​ഥ​ലം​വി​ട്ടു. പെ​രു​വ​ഴി​യി​ലാ​യ യാ​ത്ര​ക്കാ​രെ പൊ​ലീ​സ്​ ​ഏ​ർ​പ്പാ​ടാ​ക്കി​യ വാ​ഹ​ന​ങ്ങ​ളി​ൽ ല​ക്ഷ്യ​സ്​​ഥാ​ന​ങ്ങ​ളി​ലെ​ത്തി​ച്ചു. 

മു​ൻ കോ​ൺ​സ്​​റ്റ​ബി​ൾ മു​ന്ന സോ​ദി​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹം സു​ക്​​മ​യി​ൽ​നി​ന്ന്​ സ്വ​ദേ​ശ​മാ​യ മ​ണി​കൊ​ണ്ട​യി​ലേ​ക്ക്​ വ​രു​ക​യാ​യി​രു​ന്നു. മാ​ർ​ച്ച്​ ര​ണ്ടി​ന്​ ബി​ജാ​പു​രി​ലെ പു​ജാ​രി ക​െ​ങ്ക​റി​ൽ 10 ന​ക്​​സ​ലു​ക​ളെ പൊ​ലീ​സ്​ കൊ​ന്ന​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണ്​ തീ​വെ​പ്പെ​ന്ന്​ ക​രു​തു​ന്നു. പ്ര​ദേ​ശ​ത്ത്​ ന​ക്​​സ​ലു​ക​ളെ കൊ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ബാ​ന​റു​ക​ൾ സ്​​ഥാ​പി​ച്ച​ശേ​ഷ​മാ​ണ്​ ക​ലാ​പ​കാ​രി​ക​ൾ മ​ട​ങ്ങി​യ​ത്. സു​ക്​​മ-​കൊ​ണ്ട റോ​ഡ്​ പ്ര​ശ്​​ന​ബാ​ധി​ത മേ​ഖ​ല​യാ​യ​തി​നാ​ൽ ഇ​തു​വ​ഴി യാ​ത്ര​ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhnaxalite attackmalayalam newsSukma
News Summary - 1 Killed As Naxals Torch Buses, Truck In Chhattisgarh's Sukma-India news
Next Story