തെലങ്കാനയിൽ സിവിൽ സർവിസ് പ്രിലിമിനറി യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു ലക്ഷം രൂപ
text_fieldsഹൈദരാബാദ്: യു.പി.എസ്.സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന സംസ്ഥാനത്തെ ഉദ്യോഗാർത്ഥികൾക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകുന്ന പദ്ധതിയുമായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ഉദ്യോഗാർഥികൾക്ക് ഏറെ സഹായകമാകുന്ന ‘രാജീവ് ഗാന്ധി സിവിൽസ് അഭയഹസ്തം’ പദ്ധതി ഇന്നുമുതൽ ആരംഭിച്ചു. പ്രജാഭവനിൽ വച്ചാണ് ഉദ്ഘാടനം നടന്നത്.
മത്സര പരീക്ഷകളിലെ വിജയത്തിനായി ആഗ്രഹിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാൻ അഭയഹസ്തം പദ്ധതിക്കുള്ള അപേക്ഷകൾ മുഖ്യമന്ത്രി പുറത്തിറക്കി.
ഔദ്യോഗിക കണക്കുകൾ പ്രകാരം, തെലങ്കാനയിൽ നിന്ന് ഏകദേശം 50,000 ഉദ്യോഗാർത്ഥികൾ എല്ലാ വർഷവും സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് എൻറോൾ ചെയ്യുന്നുണ്ട്.
സഹായം ലഭിക്കാൻ പരീക്ഷയുടെ പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയ അപേക്ഷകർ തെലങ്കാനയിൽ സ്ഥിര താമസക്കാരായിരിക്കണം, കുടുംബത്തിന്റെ വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയരുത്, കേന്ദ്ര-സംസ്ഥാന ജീവനക്കാരാകരുത് എന്നിങ്ങനെ നിബന്ധനകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.