മണിപ്പൂരിൽ സംഘർഷത്തിനിടെ ഒരാൾ കൂടി കൊല്ലപ്പെട്ടു; ബി.ജെ.പി, കോൺഗ്രസ് ഓഫീസുകൾക്ക് തീയിട്ട് പ്രതിഷേധക്കാർ
text_fieldsഇംഫാൽ: വടക്കു-കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കെ.അതൗബ എന്നയാളാണ് മരിച്ചത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 11 മണിയോടെ ബാബുപരയിലാണ് ആക്രമണം ഉണ്ടായത്.
ബി.ജെ.പി, കോൺഗ്രസ് ഓഫീസുകൾക്ക് പ്രതിഷേധക്കാർ തീയിടുകയും ചെയ്തിട്ടുണ്ട്. ജിരിബാം പൊലീസ് സ്റ്റേഷനിൽ നിന്നും 500 മീറ്റർ മാത്രം അകലെയാണ് സംഘർഷമുണ്ടായ സ്ഥലം. കഴിഞ്ഞ കുറേ ദിവസങ്ങളായി ജിരിബാം ജില്ലയിൽ സംഘർഷം തുടരുകയാണ്.
മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ കുടുംബ വസതിയിലേക്ക് ഇരച്ചുകയറാനുള്ള പ്രക്ഷോഭകരുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. പ്രകോപിതരായ ജനക്കൂട്ടം ഇംഫാൽ താഴ്‌വരയിലെ വിവിധ ജില്ലകളിൽ മുതിർന്ന മന്ത്രിയുടെയും ഒരു കോൺഗ്രസ് എം.എൽ.എയുടെയും മൂന്ന് ബി.ജെ.പി എം.എൽ.എമാരുടെയും വീടുകൾക്കുകൂടി തീയിട്ടിരുന്നു.
ജിരിബാം ജില്ലയിൽ തീവ്രവാദികൾ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയതിൽ പ്രകോപിതരായ ആളുകൾ ശനിയാഴ്ച മൂന്ന് സംസ്ഥാന മന്ത്രിമാരുടെയും ആറ് എം.എൽ.എമാരുടെയും വസതികൾ ആക്രമിച്ചിരുന്നു. തുടർന്ന് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടും അക്രമാസക്തമായ പുതിയ സംഭവങ്ങൾ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.