ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട്; ഉത്തർപ്രദേശിൽ 10 പേർ അറസ്റ്റിൽ
text_fieldsലഖ്നോ: ലശ്കറെ ത്വയ്യിബ അടക്കമുള്ള ഭീകരസംഘടനകൾക്കുള്ള ഫണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിെച്ചന്നാരോപിച്ച് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) 10 പേരെ അറസ്റ്റ് ചെയ്തു. പാകിസ്താനിൽനിന്നുള്ള നിർദേശമനുസരിച്ച് ഫണ്ട് നൽകിയ പ്രതികളെ ഗോരഖ്പുർ, ലഖ്നോ, പ്രതാപ്ഗഢ്, റിവാൻ എന്നിവിടങ്ങളിൽനിന്നാണ് പിടികൂടിയതെന്ന് എ.ടി.എസ് െഎ.ജി അസിം അരുൺ വാർത്തലേഖകരോട് പറഞ്ഞു. നസിം അഹ്മദ്, നഇൗം അർഷാദ്, സഞ്ജയ് സരോജ്, നീരജ് മിശ്ര, സാഹിൽ മസിഹ്, ഉമ പ്രതാപ് സിങ്, മുകേഷ് പ്രസാദ്, നിഖിൽ റായ് എന്ന മുശർറഫ് അൻസാരി, അങ്കുർ റായ്, ദയാനന്ദ് യാദവ് എന്നിവരാണ് അറസ്റ്റിലായത്.
വ്യാജപേരിൽ അക്കൗണ്ടുകൾ തുറന്ന് അതുവഴി വന്ന പണം ഭീകരപ്രവർത്തനങ്ങൾക്ക് എത്തിെച്ചന്നാണ് ആരോപണം. പ്രതികൾക്ക് 10 മുതൽ 20 ശതമാനം വരെ കമീഷൻ ലഭിച്ചിരുന്നു. ഒരു കോടിയോളം രൂപ സംഘം പലർക്കും എത്തിച്ചതായി കെണ്ടത്തിയതായി െഎ.ജി പറഞ്ഞു. 42 ലക്ഷം രൂപയും ബാങ്ക്രേഖകളും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.