Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 2:00 PM IST Updated On
date_range 6 Nov 2021 3:32 PM ISTആശുപത്രിയിലെ കോവിഡ് വാർഡിൽ തീപിടിച്ച് 10 മരണം
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്ര അഹമ്മദ് നഗറിലെ ജില്ല ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്തുപേർ മരിച്ചു. കോവിഡ് വാർഡിലാണ് ദാരുണ സംഭവം. ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവസമയത്ത് 17 പേരാണ് ചികിത്സയിലുണ്ടായിരുന്നത്.
ഇവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് മാറ്റിയതായി അഹമ്മദ്നഗർ ജില്ല കലക്ടർ ഡോ. രാജേരന്ദ ഭോസ്ലെ അറിയിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്ടർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story