Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൈസൂരുവിനടുത്ത് കാറും...

മൈസൂരുവിനടുത്ത് കാറും ബസും കൂട്ടിയിടിച്ച് 10 പേർ മരിച്ചു

text_fields
bookmark_border
mysore accident
cancel
camera_alt

അപകടത്തിൽ പൂർണമായും തകർന്ന ഇന്നോവ കാർ

മൈസൂരു: കർണാടകത്തിലെ മൈസൂരുവിനടുത്ത് കാറും ബസും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ 10 പേർ മരിച്ചു. കൊല്ലഗൽ- നർസിഗ്പുര മെയിൻ റോഡിലാണ് അപകടം. ടൊയോട്ട ഇന്നോവയും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

മരിച്ചത് ബെല്ലാരി സങ്കനക്കൽ സ്വദേശികളായ വിനോദ സഞ്ചാരികളാണ്. 13 പേരാണ് കാറിലുണ്ടായിരുന്നത്. കാർ പൂർണമായും തകർന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് പേരുടെ നില ഗുരുതരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathBusMysuruInnova
News Summary - 10 Dead In Innova, Bus Head-On Collision Near Mysuru
Next Story