ഗർബ ആഘോഷം: 24 മണിക്കൂറിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത് 10 പേർ; ജാഗ്രത കടുപ്പിച്ച് സർക്കാർ
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിൽ നടക്കുന്ന ഗർബ ആഘോഷങ്ങളിൽ 24 മണിക്കൂറിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത് പത്തു പേർ. 13 വയസുകാരനുൾപ്പെടെ വിവിധ പ്രായത്തിലുള്ളവരാണ് മരണപ്പെട്ടവരെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച ഗർബ ആഘോഷത്തിനിടെ 24കാരൻ കുഴഞ്ഞുവീണിരുന്നു. സമാന രീതിയിൽ കപഡ്വഞ്ചിൽ 17കാരനും ഗർബ ആഘോഷത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസവും സമാനമായ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. നവരാത്രിയുടെ ആദ്യ ആറ് ദിവസങ്ങളിൽ ഹൃദയ സംബന്ധമായ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി 108 എമർജൻസി ആംബുലൻസ് സേവനങ്ങളിലേക്ക് 521 ഫോൺ കോളുകളാണ് ലഭിച്ചത്. ശ്വാസതടസമെന്ന് പേരിൽ 608 കാളുകളും ലഭിച്ചിരുന്നുവെന്നും ഇവയെല്ലാം വൈകീട്ട് 6 മണി മുതൽ പുലർച്ചെ രണ്ട് വരെ വന്ന് കോളുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നിരവധി പേർക്ക് ശാരീരികാസ്വാസ്ഥ്യം പ്രകടമായതോടെ ഗർബ വേദികൾക്ക് സമീപമുള്ള സർക്കാർ ആശുപത്രികൾക്കും കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾക്കും സംസ്ഥാന സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വേദികളിൽ ഡോക്ടർമാരെയും ആംബുലൻസുകളും നിർത്തി പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണം. ജീവനക്കാർക്ക് CPR പരിശീലനം നൽകാനും പങ്കെടുക്കുന്നവർക്ക് മതിയായ ജലലഭ്യത ഉറപ്പാക്കാനും സർക്കാർ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.