Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക മന്ത്രിസഭ...

കർണാടക മന്ത്രിസഭ വിപുലീകരണം: കൂറുമാറി ബി.ജെ.പിയിലെത്തിയവരും സത്യപ്രതിജ്ഞ ചെയ്യും

text_fields
bookmark_border
BS-Yedyurappa
cancel

ബംഗളൂരു: കർണാടക മന്ത്രിസഭ വിപുലീകരണം ഇൗ മാസം ആറിന് നടക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ആറിന് രാവിലെ 10.30 ന് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങോടെ 13 എം‌.എൽ‌.എമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന്​ അദ്ദേഹം ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോൺഗ്രസും ജെ.ഡി.യുവും ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ ചേർന്ന പത്ത്​ പേർ ഉൾപ്പെടെ 13 എം‌.എൽ.‌എമാർ സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞവർഷം ഡിസംബർ അഞ്ചിന്​ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ ഭൂരിപക്ഷമാണ്​ നേടിയത്​.

കർണാടകയിൽ കഴിഞ്ഞ ജെ.ഡി.എസ്​-കോൺഗ്രസ്​ സർക്കാറി​​​െൻറ കാലത്ത്​ ഭരണ കക്ഷിയിൽ നിന്ന്​ കൂറുമാറിയതിനെ തുടർന്ന്​ സ്​പീക്കർ അയോഗ്യരാക്കുകയും പിന്നീട്​ ബി.ജെ.പിയിലെത്തുകയും ചെയ്​ത പത്ത്​ പേരും മന്ത്രിസഭയിൽ ഇടം നേടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka CMmalayalam newsindia newsoath takingBS Yediyurappadisqualified MLAskarnataka cabinet expansion
News Summary - 10 disqualified MLAs to take oath in cabinet expansion on Feb 6: Karnataka CM -india news
Next Story