കാബൂളിൽനിന്ന് 104 പേരെ ഡൽഹിയിലെത്തിച്ചു
text_fieldsന്യൂഡൽഹി: കാബൂളിൽനിന്ന് 94 അഫ്ഗാൻ പൗരൻമാരെയും 10 ഇന്ത്യക്കാരെയും പ്രത്യേക വിമാനത്തിൽ വെള്ളിയാഴ്ച ന്യൂഡൽഹിയിൽ എത്തിച്ചു. ഓപറേഷൻ ദേവി ശക്തി എന്ന പ്രത്യേക ദൗത്യത്തിെൻറ ഭാഗമായാണ് ഇവരെ കാബൂളിൽനിന്ന് ഒഴിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ന്യൂഡൽഹിയിൽ പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിൽ താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്തശേഷം ആരംഭിച്ച ദൗത്യമാണ് ഓപറേഷൻ ദേവി ശക്തി.
''ദൗത്യത്തിെൻറ ഭാഗമായി ഏർപ്പെടുത്തിയ കാം എയർ വിമാനം ഡൽഹിയിലെത്തി. 10 ഇന്ത്യക്കാരും അഫ്ഗാൻ ഹിന്ദു-സിഖ് മതാനുയായികളുമടങ്ങുന്ന 94 പേരാണ് ഇതിലുണ്ടായിരുന്നത്'' -വക്താവ് പറഞ്ഞു.
കാബൂളിലെ അസമായ് മന്ദിറിലുണ്ടായിരുന്ന മൂന്നു ഗുരു ഗ്രന്ഥസാഹിബിെൻറയും ഏതാനും ഹിന്ദുമത ഗ്രന്ഥങ്ങളും വിമാനത്തിൽ കൊണ്ടുവന്നിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇന്ത്യയിൽ കുടുങ്ങിയ 90 അഫ്ഗാനികളെയും ചില മരുന്നുകളുമായി ഈ വിമാനം തിരിച്ചു പറക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.