മധ്യപ്രദേശിൽ തബ്ലീഗ് പ്രവർത്തകരെ ആശുപത്രിയിലെത്തിച്ച 10 പൊലീസുകാർക്ക് കോവിഡ്
text_fieldsഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ വിവിധ പള്ളികളിൽ താമസിച്ചിരുന്ന തബ്ലീഗ് പ്രവർത്തകരെ ഒഴി പ്പിച്ച് ആശുപത്രിയിലെത്തിക്കാൻ സഹായിച്ച 10 പൊലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹിയിലെ മർകസ് നിസാമുദ ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത ചിലർ ഭോപ്പാലിലെ പള്ളികളിൽ എത്തിയിരുന്നു. ലോക്ക്ഡൗൺ ആയതിനാൽ ഇവിടെ താമസിച്ചിരുന്ന ഇവരെ ഒഴിപ്പിച്ച് വിവിധ ആശുപത്രികളിലേക്ക് മാറ്റിയ സംഘത്തിലെ 10 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
സിറ്റി പൊലീസ് സൂപ്രണ്ട്, സബ് ഇൻസ്പെക്ടർ, എട്ട് കോൺസ്റ്റബിൾ മാർ എന്നിവർക്കാണ് രോഗബാധ. ഇതിൽ അഞ്ചുപേരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് വൈറസ് ബാധിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്ന പൊലീസുകാർ ക്വാറൻറീനിൽ പ്രവേശിച്ചു.
ഭോപ്പാലിലെ ജഹാൻഗിരാബാദ്, ഐഷ്ബാഗ് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാർ ആണ് പള്ളികളിലും ടി.ടി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോളനിയിലും താമസിച്ചുവരികയായിരുന്ന തബ്ലീഗ് പ്രവർത്തകരെ ഒഴിപ്പിച്ചത്. ഏഴു വിദേശികൾ ഉൾപ്പെടെ മതസമ്മേളനത്തിൽ പങ്കെടുത്ത 32 പേരെയാണ് പൊലീസ് ഭോപ്പാലിലെ വിവിധയിടങ്ങളിൽ നിന്നും കണ്ടെത്തിയത്. ഇതിൽ 20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ഭോപ്പാലിലെ എല്ലാ പൊലീസ് സ്റ്റേഷനും അണുവിമുക്തമാക്കും. 1000 പൊലീസുകാരെ ഹോട്ടലുകളിൽ താമസിപ്പിച്ചിട്ടുണ്ട്. ജോലിക്കിടെ സാമൂഹിക അകലം പുലർത്താൻ നിർദേശിച്ചതായും ഭോപ്പാൽ ഐ.ജി ഉപേന്ദ്ര ജെയിൽ അറിയിച്ചു.
മധ്യപ്രദേശിൽ 38 ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭോപ്പാലിൽ മാത്രം 83 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.