യു.പിയിൽ 10 മദ്റസകൾ അടച്ചുപൂട്ടി
text_fieldsശ്രാവഷ്ടി (യു.പി): ശ്രാവഷ്ടി ജില്ലയിലെ നേപ്പാൾ അതിർത്തിയുടെ 15 കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിച്ചിരുന്ന അംഗീകാരമില്ലാത്ത 10 മദ്റസകൾ ജില്ല ഭരണകൂടം അടച്ചുപൂട്ടി.
ജില്ലയിലെ 297 മദ്റസകളിൽ 192 എണ്ണം അംഗീകാരമില്ലാത്തവയാണെന്നാണ് ജില്ല ഭരണകൂടത്തിന്റെ കണ്ടെത്തൽ. ഇവയിൽ പലതും വീടുകളിലും നിർമാണം പകുതിയായ കെട്ടിടങ്ങളിലും വാടക വീടുകളിലും രഹസ്യമായാണ് പ്രവർത്തിക്കുന്നത്.
ജില്ല മജിസ്ട്രേറ്റ് അജയ് കുമാർ ദ്വിവേദിയുടെ നിർദേശപ്രകാരം നിയമവിരുദ്ധവും അംഗീകാരമില്ലാത്തതുമായ മദ്റസകൾക്കെതിരെ നടപടി സ്വീകരിച്ചുവരുകയാണെന്ന് ജില്ല മജിസ്ട്രേറ്റ് ഓഫിസ് (ഇൻഫർമേഷൻ ഡിപ്പാർട്മെന്റ്) പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.