െഎ.എസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തവരെ എൻ.െഎ.എ കസ്റ്റഡിയിൽ വിട്ടു
text_fieldsന്യൂഡൽഹി: െഎ.എസ് ഭീകരാക്രമണ ശ്രമം തകർത്തുവെന്ന് അവകാശപ്പെട്ട് ദേശീയ അന്വേഷ ണ ഏജൻസി(എൻ.െഎ.എ) പിടികൂടിയ ആയുധങ്ങളിൽ സാധാരണ പടക്കവും ട്രാക്ടറിെൻറ ട്രോളി യും. ഉത്തർപ്രദേശിൽ പലയിടത്തും കിട്ടുന്ന നാടൻതോക്കുകളും പിടിച്ചെടുത്തവയിലുണ്ട് . ദീപാവലിക്ക് വ്യാപകമായി പൊട്ടിക്കുന്ന പടക്കത്തെ നാടൻ ബോംബായും ട്രാക്ടർ േട്രാളിയെ റോക്കറ്റ് വിക്ഷേപിണിയുമാക്കി എൻ.െഎ.എ അവതരിപ്പിക്കുകയായിരുന്നു. പ്രാദേശിക മാധ്യമപ്രവർത്തകരടക്കം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. മൊൈബലും കമ്പ്യൂട്ടറും ചോർത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവിനെ എതിർത്തവർക്കുള്ള മറുപടിയാണ് ഭീകരാക്രമണ പദ്ധതി തകർത്തത് എന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞതിനു പിറകെയാണ് പിടിച്ചെടുത്ത ആയുധങ്ങളുടെ കള്ളി വെളിച്ചത്തായത്.
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഡൽഹി െപാലീസ് യു.പിയിലെ ബി.ജെ.പി സർക്കാറിനു കീഴിലെ ഭീകരവിരുദ്ധ സ്ക്വാഡിെൻറ സഹായത്തോടെയാണ് ഉത്തർപ്രദേശിൽനിന്നും ഡൽഹിയിൽ നിന്നും 10പേരെ അറസ്റ്റ് ചെയ്തത്. മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന ഡൽഹിയിലെ സീലംപൂരിലും ഉത്തർപ്രദേശിലെ അംറാഹയിലുമായിരുന്നു റെയ്ഡ്. മുഫ്തി മുഹമ്മദ് സുഹൈൽ, അനസ് യൂനുസ്, റാശിദ് സഫർ റാഖ്, സഇൗദ്, സഹോദരൻ റഇൗസ് അഹ്മദ്, സുൈബർ മാലിക്, സഹോദരൻ സൈദ്, സഖീബ് ഇഫ്തികാർ, മുഹമ്മദ് ഇർശാദ്, മുഹമ്മദ് അഅ്സം എന്നിവരാണ് അറസ്റ്റിലായത്.
ജനത്തിരക്കുള്ള സ്ഥലങ്ങളും രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ട് െഎ.എസ് നടത്താനിരുന്ന ആക്രമണത്തിന് ഒരുക്കൂട്ടിയ ആയുധങ്ങൾ എന്നനിലയിലാണ് ദീപാവലി പടക്കം തൊണ്ടിമുതലുകളുടെ കൂട്ടത്തിൽ ഇടംപിടിച്ചത്. അംറോഹയിൽനിന്ന് േകടുവന്ന ട്രാക്ടർ ട്രോളിയുടെ പ്രഷർ നോസ്ൽ എന്നഭാഗം എടുത്താണ് അത് റോക്കറ്റ് ലോഞ്ചർ ആണെന്ന് പറഞ്ഞതെന്ന് അറസ്റ്റിലായ റഇൗസിെൻറയും സഇൗദിെൻറയും ബന്ധു നഫീസ് അഹ്മദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. റോക്കറ്റ് ലോഞ്ചർ എന്നുപറഞ്ഞ ട്രാക്ടർ ട്രോളിയുടെ ഭാഗം ഇവർ മാധ്യമങ്ങളെ കാണിക്കുകയും ചെയ്തു. അറസ്റ്റിലായവരെല്ലാം വിദേശത്തുള്ള വ്യക്തികളുമായി സമ്പർക്കത്തിലായിരുന്നുവെന്ന് അവകാശപ്പെട്ട എൻ.െഎ.എ അവർ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അറസ്റ്റിലായവരെ ചോദ്യംചെയ്യുന്നതിനായി പട്യാല ഹൗസ് കോടതിയിലെ അഡീഷനൽ സെഷൻസ് ജഡ്ജി അജയ് പാണ്ഡെ 12 ദിവസത്തെ എൻ.െഎ.എ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.