ശരീരഭാഗങ്ങൾ പലയിടത്തായി; തെലങ്കാനയിൽ 10 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നു
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദിൽ 10 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നു. നിസാമാബാദിലെ ബോദനിൽ സെപ്റ്റംബർ ഒമ്പതിനാണ് ദാരുണ സംഭവം.
കുട്ടിയെ ബസ്‍സ്റ്റാന്റിലാക്കി അമ്മ സമീപത്തെ വാഷ്റൂമിൽ പോയപ്പോഴാണ് സംഭവം. അമ്മ മടങ്ങി വന്നപ്പോൾ കുട്ടിയെ കണ്ടില്ല. തുടർന്ന് അമ്മ ഉടൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കുറെ നേരത്തേ തിരച്ചിലിന് ശേഷം കുട്ടിയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങളും പൊലീസിന് ലഭിച്ചു. തെരുവുനായ്ക്കളാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസിന് മനസിലായത്. ശരീരഭാഗങ്ങൾ ഉടൻ പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചു.
പ്രദേശത്ത് മുമ്പും സമാന സംഭവമുണ്ടായിട്ടുണ്ട്. വാറംഗലിലെ മഹാത്മാഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ നവജാത ശിശുവിനെയാണ് തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നത്. രണ്ട് ദിവസം പ്രായമായ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ജനങ്ങളുടെ സുരക്ഷ ചോദ്യ ചിഹ്നമായിട്ടുണ്ട്. നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനാൽ കുഞ്ഞിനെ തിരിച്ചറിയാൻ പോലും തിരിച്ചറിയാൻ സാധിച്ചില്ല. രണ്ടുദിവസത്തിന് ആശുപത്രിയിൽ പുതിയ പ്രസവം നടന്നിട്ടില്ലെന്നും നേരത്തേ പ്രസവം നടന്ന കേസുകളിൽ കുഞ്ഞിനെ കാണാതായിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കുഞ്ഞ് എങ്ങനെയാണ് ആശുപത്രി പരിസരത്ത് എത്തിയത് എന്നറിയാൻ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. പിന്നീടാണ് തെരുവുനായ്ക്കൾ കൊണ്ടിട്ടതാകാമെന്ന നിഗമനത്തിൽ എത്തിയത്.
ആഗസ്റ്റ് എട്ടിന് രാജണ്ണ സിർസില്ലയിൽ മൂന്ന് കുട്ടികൾക്ക് വീടിനു പുറത്ത് വെച്ച് നായയുടെ കടിയേറ്റിരുന്നു. അതിനു ശേഷം മറ്റൊരു കുട്ടിയെയും ഇതേ നായ കടിച്ചു. കുട്ടികൾക്ക് സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം സിർസില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി.
ആഗസ്റ്റ് ഏഴിന് കരിംനഗറിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസുകാരനെ തെരുവു നായ ആക്രമിച്ചു. മറ്റൊരു കുട്ടിക്കൊപ്പം നിൽക്കുകയായിരുന്ന കുഞ്ഞിനെ നായ ആക്രമിക്കുകയായിരുന്നു. നായ ചാടി വീണപ്പോൾ കുട്ടി നിലത്തേക്ക് വീണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.