പത്ത് എൻ.സി.പി എം.എൽ.എമാർ പാർട്ടി വിടും –പ്രകാശ് അംബേദ്കർ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.സി.പിയിൽനിന്ന് ചുരുങ്ങിയത് പത്ത് എം.എൽ.എമാരെങ്കിലും വഞ്ചിത് ബഹുജൻ അഘാഡിയിൽ ചേരുമെന്ന് ദലി ത് നേതാവും അംബേദ്കറുടെ പൗത്രനുമായ പ്രകാശ് അംബേദ്കർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഇൗ മാസം ഏഴിനുശേഷം വെളിപ്പെടുത്തുമെന്നും സംഭവത്തിെൻറ നാടകീയത ഒട്ടും ചോരാതെ പ്രകാശ് അംബേദ്കർ പറഞ്ഞു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 288 മണ്ഡലങ്ങളിലും മുന്നണി മത്സരിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറിെൻറ വഞ്ചിത് ബഹുജൻ അഘാഡിയും അസദുദ്ദീൻ ഉവൈസിയുടെ എ.െഎഎം.ഐ.എമ്മും ഒന്നിച്ചായിരുന്നു മത്സരിച്ചത്. സഖ്യം കരുത്തും തെളിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.