വ്യാജ തിരിച്ചറിയൽ രേഖകളിൽ താമസിക്കുന്ന 10 പാകിസ്താൻ പൗരന്മാർ ബംഗളൂരുവിൽ അറസ്റ്റിൽ
text_fieldsബംഗളൂരു: പല പേരുകളിലായി വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ബംഗളൂരുവിൽ താമസിക്കുന്ന 10 പാകിസ്താൻ പൗരന്മാർ കൂടി അറസ്റ്റിൽ.
ഇവർക്കായി വ്യാജ രേഖകൾ ഉണ്ടാക്കിയ പർവേസ് എന്നയാളുടെ അറസ്റ്റിനെ തുടർന്നാണ് 10 പേരെ കസ്റ്റഡിലിലെടുത്തത്. ഇതോടെ കേസിലെ മൊത്തം പ്രതികളുടെ എണ്ണം 18 ആയി.
പ്രതികൾ മെഹ്ദി ഫൗണ്ടേഷനുമായി ബന്ധമുള്ളവരാണെന്നും വ്യാജ പാസ്‌പോർട്ടുകളും വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് ഇന്ത്യയിൽ താമസിക്കുന്നവരുമാണ്. കസ്റ്റഡിയിലെടുത്തവരിൽ ചിലർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികൾ ഇന്ത്യയിൽ എത്താനുണ്ടായ സാഹചര്യവും മറ്റു ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്.
ഇവരിൽ നാലുപേരെ ജിഗാനിക്ക് സമീപവും മറ്റ് മൂന്ന് പേരെ ബെംഗളൂരു പീന്യ മേഖലയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശിയായ പർവേസ് മൂന്നാം തവണയാണ് അറസ്റ്റിലായത്. പാകിസ്താൻ പൗരന്മാർക്ക് വ്യാജരേഖകൾ ഉണ്ടാക്കാൻ സൗകര്യമൊരുക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.