ഈ വർഷം ഇതുവരെ കേന്ദ്രം വിമാന യാത്ര വിലക്കിയത് 10 പേർക്ക്
text_fieldsന്യൂഡൽഹി: വിമാനത്തിലെ പെരുമാറ്റ ദൂഷ്യം അടക്കമുള്ള കാരണങ്ങളാൽ കേന്ദ്ര സർക്കാർ ഈ വർഷം വിമാന യാത്രാനുമതി നിഷേധിച്ചത് 10 പേർക്ക്. സിവിൽ ഏവിയേഷൻ മന്ത്രി വി.കെ സിങ് രാജ്യസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.
ഈ വർഷം ജനുവരി മുതൽ മാർച്ച് 15 വരെയുള്ള കണക്കാണിത്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനത്തിനോ ക്രൂ അംഗങ്ങളുടെ നിർദേശങ്ങൾ അനുസരിക്കാത്തതിനോ ആണ് ഇതിൽ ഭൂരിഭാഗം പേരും ‘നോ ഫ്ലൈ ലിസ്റ്റി’ൽ ഉൾപ്പെട്ടത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആണ് ഈ പട്ടിക തയാറാക്കുന്നത്. വിമാനത്തിലെ യാത്രക്കാരുടെ നിയന്ത്രണംവിട്ട പെരുമാറ്റം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അടുത്തിടെ ഡി.ജി.സി.എ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.
2021ൽ 66 പേർക്കും 2022ൽ 63 പേർക്കും ഇത്തരത്തിൽ വിവിധ കാരണങ്ങളാൽ രാജ്യത്ത് വിമാനയാത്രാ വിലക്കേർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.