Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'രണ്ടാം തരംഗത്തിൽ ഓരോ...

'രണ്ടാം തരംഗത്തിൽ ഓരോ ഗ്രാമത്തിലും 10 ആളുകളെങ്കിലും ​മരിച്ചു'; യോഗി സർക്കാറി​​​​​നെതിരെ ആഞ്ഞടിച്ച്​ ബി.ജെ.പി നേതാവ്​

text_fields
bookmark_border
Yogi Adityanath
cancel

ലഖ്​നോ: ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ്​ സർക്കാർ കോവിഡ്​ മഹാമാരിയെ കൈകാര്യം ചെയ്​ത രീതിയെ രൂക്ഷമായി വിമർശിച്ച്​ ഒരു ബിജെ.പി നേതാവ്​ കൂടി രംഗത്തെത്തി.

കോവിഡ്​ രണ്ടാം തരംഗത്തിൽ എല്ലാ ഗ്രാമത്തിലും ചുരുങ്ങിയത്​ 10 പേരെങ്കിലും മരിച്ചതായും ഒന്നാം തരംഗത്തിൽ നിന്ന്​ യാതൊരു പാഠവും പഠിച്ചില്ലെന്നും യു.പി ബി.ജെ.പി വർക്കിങ്​ കമ്മിറ്റി അംഗം റാം ഇഖ്​ബാൽ സിങ്​ കുറ്റപ്പെടുത്തി.

ബാല്ലിയ സന്ദർശിച്ച വേളയിൽ ആരോഗ്യ വകുപ്പ്​ നടത്തിയ ക്രമീകരണങ്ങളിൽ മുഖ്യമന്ത്രി സംതൃപ്​തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആരോഗ്യ വകുപ്പ്​ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സത്യം മറച്ചുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുടുംബത്തിന്​ 10 ലക്ഷം രൂപ നഷ്​ട പരിഹാരം നൽകണമെന്നും സംസ്​ഥാനത്തെ കർഷകർക്ക്​ ഡീസൽ സബ്​സിഡി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ സംസ്​ഥാന സർക്കാറി​െൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്​ച ചുണ്ടിക്കാട്ടി സീതാപൂർ എം.എൽ.എ രാകേഷ്​ റാത്തോഡ്​ രംഗത്തെത്തിയിരുന്നു. നിരവധി നിയമസഭാ സാമാജികരും ആരോഗ്യ വകുപ്പി​െൻറ വീഴ്​ചകളും ഉയർത്തിക്കാണിച്ചിരുന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP leadercovid second waveUttar PradeshYogi Adityanath
News Summary - '10 people died in every village' Another BJP leader criticize yogi govt's COVID management
Next Story