സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു
text_fieldsന്യൂഡൽഹി: മുന്നാക്കക്കാർക്ക് ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിനും 10 ശതമാനം സാമ്പത് തിക സംവരണം ഏർപ്പെടുത്തി പാർലമെൻറിെൻറ ഇരുസഭകളും പാസാക്കിയ ഭരണഘടന ഭേദഗതി ബ ില്ലിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചു. അടുത്ത ദിവസം വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ ഭേദഗതി പ്രാബല്യത്തിൽവരും.
എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനവും അഞ്ചേക്കറില്‍ താഴെ കൃഷിഭൂമിയുമുള്ള മുന്നാക്ക വിഭാഗത്തിലുള്ളവർക്ക് 10 ശതമാനം സാമ്പത്തിക സംവരണം വ്യവസ്ഥചെയ്യുന്ന 124ാം ബില്ലിന് സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ല.
ഭരണഘടനയുടെ 15, 16 വകുപ്പുകളാണ് സാമ്പത്തിക സംവരണത്തിനായി ഭേദഗതി ചെയ്തത്.
രണ്ടു ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് പാർലമെൻറിെൻറ ഇരുസഭകളും മുന്നാക്ക സംവരണ ബിൽ വോട്ടിനിട്ട് പാസാക്കിയത്. രാജ്യസഭയിൽ 165 പേർ അനുകൂലിച്ച് വോട്ട് ചെയ്തു. ലോക്സഭയിൽ മൂന്നിനെതിരെ 323 വോട്ടിനാണ് ബിൽ പാസായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.