ഹിമപ്രവാഹത്തിൽ ട്രക്ക് തകർന്ന് അഞ്ചു മരണം
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ചയിൽ ട്രക്ക് തകർന്ന് അഞ്ചുപേർ മ രിക്കുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തു. ലഡാക് മേഖലയിൽ കർദുർഗ്ലാ പ്രദേശത്ത ് വെള്ളിയാഴ്ച രാവിലെ ഏഴിനാണ് അപകടമെന്ന് ബോർഡർ റോഡ്സ് ഒാർഗനൈസേഷൻ വ്യക്തമാക്കി. പൊലീസും സൈന്യവും ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കശ്മീരിലെ അനന്ത്നാഗ്, ബുദ്ഗാം, ബാരമുല്ല, ബന്ദിപൊര, ഗന്ദേർബാൽ, കാർഗിൽ, കുൽഗാം, കുപ്വാര, ലേ എന്നിവിടങ്ങളിൽ ഇന്ന് ഹിമപാതത്തിന് സാധ്യതയുെണ്ടന്നും ഇൗ പ്രദേശങ്ങളിലൂെടയുള്ള സഞ്ചാരം ജനങ്ങൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.