മൂന്നു വയസ്സുകാരിയെ പത്തു വയസ്സുകാരൻ ബലാത്സംഗത്തിനിരയാക്കി
text_fieldsജയ്പുർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ മൂന്ന് വയസ്സുകാരിയെ ബന്ധുവായ പത്തുവയസ്സുകാരൻ ബലാത്സംഗം ചെയ്തുവെന്ന് പരാതി. പെൺകുട്ടിയുടെ മുത്തശ്ശി ബനേഡ പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
പെൺകുട്ടി ബാലനൊപ്പം കളിക്കുന്നതിനിടയിലാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പെൺകുട്ടിയുടെ വൈദ്യപരിശോധന റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
രണ്ട് കുട്ടികളെയും ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കിയതായും തുടർന്ന് ഇവരെ കുടുംബാംഗങ്ങൾക്ക് കൈമാറിയതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.