പേനയെ ചൊല്ലി തർക്കം: സഹപാഠിയെ കൊന്ന 10 വയസുകാരി കസ്റ്റഡിയിൽ
text_fieldsജയ്പൂർ: പേന തട്ടിപ്പറിച്ചെടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹപാഠിയെ കൊന്ന കേസിൽ 10 വയസുകാരിയെ ജയ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവുകൾ നശിപ്പിച്ചതിന് മാതാപിതാക്കെള പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയായിരുന്നു സംഭവം. കസ്റ്റഡിയിലുള്ള കുട്ടി സ്കൂളിൽ വെച്ച് 12കാരിയായ സഹപാഠിയുടെ പേന തട്ടിപ്പറിച്ച് കൊണ്ടുപോയിരുന്നു. ഇത് തിരികെ വാങ്ങാനായി സ്കൂൾ വിട്ട ശേഷം സഹപാഠി 10 വയസുകാരിയുടെ വീട്ടിലെത്തിയപ്പോഴുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ബ്രാജ് മോഹൻ കാവ്യ പറഞ്ഞു. 10 വയസ്സുകാരി ഇരുമ്പ് കമ്പി കൊണ്ട് സഹപാഠിയുടെ തലക്ക് അടിക്കുകയായിരുന്നു. തലക്കും നട്ടെല്ലിലും വയറ്റിലും പരിക്കേറ്റാണ് 12കാരി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഈസമയം 10 വയസുകാരിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. അമ്മ വന്ന ശേഷം കുട്ടി വിവരങ്ങൾ പറയുകയും ഇരുവരും ചേർന്ന് മൃതദേഹം സമീപത്തുള്ള പാറക്കുളത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് ഭർത്താവുമായി ചേർന്ന് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്ത് തുറസ്സായ സ്ഥലത്ത് കൊണ്ട് തള്ളി. ബുധനാഴ്ച സ്കൂളിൽ നിന്ന് തിരികെ വരാഞ്ഞതിനെ തുടർന്ന് 12കാരിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബ്രാജ് മോഹൻ കാവ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.