ഡൽഹി വിധി: പുതുച്ചേരിക്കും ബാധകമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഡൽഹിയുടെ അധികാരം തെരഞ്ഞെടുത്ത സർക്കാറിനാണെന്ന സുപ്രീംകോടതിയുടെ വിധി പുതുച്ചേരിക്കും ബാധകമാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. സുപ്രീംകോടതി വിധി പുതുച്ചേരിക്കും ലഫ്റ്റനൻറ് ഗവർണർ കിരൺ ബേദിക്കും ബാധകമാണെന്ന് മുഖ്യമന്ത്രി നാരായണ സ്വാമിക്ക് പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ വകവെക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ് കിരൺ ബേദിയെന്നും നാരായണ സ്വാമി കുറ്റപ്പെടുത്തി. മുൻ െഎ.പി.എസ് ഒാഫീസറായ കിരൺ ബേദിയും പുതുച്ചേരിയിലെ കോൺഗ്രസ് നേതൃത്വവും തമ്മിൽ കഴിഞ്ഞ രണ്ട് വർഷമായി പ്രശ്നങ്ങൾ നിലനിൽക്കുകയാണ്.
മന്ത്രിസഭയുടെ തീരുമാനങ്ങളനുസരിച്ച് പ്രവർത്തിക്കാൻ ലഫ്റ്റനൻറ് ഗവർണർ തയാറാവണം. എന്നാൽ, കിരൺ ബേദി ഇതിന് തയാറാവുന്നില്ല. സർക്കാറിെൻറ വികസന പദ്ധതികൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് അവരിൽ നിന്നും ഉണ്ടാവുന്നത്. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയോടെ കാര്യങ്ങൾ മാറുമെന്നാണ് പ്രതീക്ഷയെന്നും നാരായണ സ്വാമി പറഞ്ഞു.
ഡൽഹി സംസ്ഥാന ഭരണത്തിൽ ലഫ് ഗവർണർക്ക് ഭരണത്തലവൻ എന്ന പദവിയുണ്ടെങ്കിലും സ്വതന്ത്ര അധികാരം ഇല്ലെന്നും ഉള്ള അധികാരത്തിന് പരിധി ഉണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബഞ്ച് വിധി. സംസ്ഥാന സർക്കാറിന്‍റെ നിർദേശങ്ങളും തീരുമാനങ്ങളും മാനിക്കാൻ ലഫ്. ഗവർണർ ബാധ്യസ്ഥനാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.