'വാക്സിൻ ആരാണ് എണ്ണി നോക്കിയത്'?; നൂറ് കോടി ഡോസെന്ന മോദിയുടെ വാദം കളവെന്ന് എം.പി
text_fieldsന്യൂദല്‍ഹി: രാജ്യത്ത് നൂറ് കോടി ഡോസ് വാക്സിന് വിതരണം ചെയ്തുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും വാദം കളവാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. നാസിക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് സഞ്ജയ് ഇക്കാര്യം പറഞ്ഞത്.'രാജ്യത്ത് 100 കോടി വാക്സിൻ ഡോസുകൾ നൽകിയെന്ന അവകാശവാദം തെറ്റാണ്. ആരാണിത് കണക്കാക്കിയത്. യോഗ്യരായ പൗരന്മാർക്ക് ഇതുവരെ 23 കോടിയിൽ കൂടുതൽ ഡോസുകൾ നൽകിയിട്ടില്ല'-സഞ്ജയ് റാവത്ത് പറഞ്ഞു.
'കഴിഞ്ഞ ദിവസം 20 ഹിന്ദുക്കളും സിഖുകാരുമാണ് മരിച്ചു വീണിരിക്കുന്നത് 18ഓളം സൈനികര്‍ കൊല്ലപ്പെട്ടിരിക്കുന്നു. അരുണാചല്‍ പ്രദേശിലും ലഡാക്കിലും ചൈന നിരന്തരമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ നമ്മളിവിടെ നൂറ് കോടി വാക്സിന് നല്‍കിയെന്ന തെറ്റായ വാര്‍ത്ത ആഘോഷമാക്കുകയാണ്'-അദ്ദേഹം പറഞ്ഞു.എത്ര കാലം ഇനിയും നിങ്ങള്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കുമെന്നും ആരുടെയും പേര് പരാമര്‍ശിക്കാതെ അദ്ദേഹം ചോദിച്ചു.
ഒക്ടോബര്‍ 21നാണ് ഇന്ത്യ നൂറ് കോടി വാക്സിനേഷന് പൂര്‍ത്തിയാക്കിതായി പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. ശിവസേന എം.പിയുടേത് അടിസ്ഥാന രഹിതമായ വാദമാണെന്നാണ് ബി.ജെ,പി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു. ശിവസേന നേതാക്കൾ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു.
മോദി പറയുന്നത്
കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ച് ഒമ്പതുമാസത്തിനകം ഇന്ത്യ 100 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയത് വൻ നേട്ടമാണെന്നും പ്രതികൂല സാഹചര്യങ്ങളോട് പടെവട്ടിയാണ് ഇത് സാധ്യമായതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്.
ഒരാൾക്ക് ആദ്യത്തെ ഡോസ് തെൻറ ഗ്രാമത്തിലും രണ്ടാമത്തെ ഡോസ് നിശ്ചിത ഇടവേളക്ക് ശേഷം സൗകര്യമനുസരിച്ച് മറ്റിടങ്ങളിലും എടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കി. വാക്സിൻ എടുത്തവർക്ക് ക്യൂ.ആർ കോഡ് അധിഷ്ഠിത സർട്ടിഫിക്കറ്റുകളും നൽകി. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയാണ് ഇന്ത്യയിലേത്. ഓരോ കുത്തിെവപ്പിനായും ആരോഗ്യപ്രവർത്തകർ രണ്ടു മിനിറ്റാണ് എടുത്തത്. യുവാക്കൾക്കും സാമൂഹിക പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും സാമൂഹിക-മത നേതാക്കൾക്കും അർഹതപ്പെട്ടതാണ് ഇതിെൻറ നേട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.