100 ലേഖകർക്ക് 4 കമ്പ്യൂട്ടറുകൾ; വാർത്തകൾ പുറത്തെത്തിക്കാനാകാതെ കശ്മീരിലെ മാധ്യമപ്രവർത്തകർ
text_fieldsശ്രീനഗർ: ശ്രീനഗറിലെ സ്വകാര്യ ഹോട്ടലിലെ കോൺഫറൻസ് ഹാൾ മാധ്യമപ്രവർത്തകരെക്ക ൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഹാളിെൻറ മൂലയിലുള്ള നാലു കമ്പ്യൂട്ടറുകളിൽ അവസ രം കിട്ടാൻ കാത്തിരിക്കുന്നത് നൂറോളം മാധ്യമപ്രവർത്തകരാണ്. ഇതിൽ രണ്ടെണ്ണം മിക്കപ ്പോഴും സർക്കാറിെൻറ പൊതുജനസമ്പർക്ക വകുപ്പിലെ ഉദ്യോഗസ്ഥരുെട കൈവശമാണ്. ഒരു ഇ-മെയിൽ അയക്കാൻ മണിക്കൂറുകൾ കാത്തിരിക്കണം.
സംസ്ഥാന വിഭജന തീരുമാനത്തിനുശേ ഷമുള്ള ജമ്മു-കശ്മീരിലെ അവസ്ഥ പുറംലോകത്ത് എത്തിക്കാനായി മാധ്യമപ്രവർത്തകർക ്ക് ആകെയുള്ള മാർഗമാണ്, ഏതാനും ദിവസമായി സർക്കാർ ഏർപ്പെടുത്തിയ ഒച്ചിെൻറ വേഗംപോ ലുമില്ലാത്ത ഇൻറർനെറ്റുള്ള ഈ കമ്പ്യൂട്ടറുകൾ. ആഗസ്റ്റ് അഞ്ചു മുതൽ ഇൻറർനെറ്റ്, മെ ാബൈൽ, ലാൻഡ് ഫോൺ സേവനനിരോധനമുള്ള സംസ്ഥാനത്ത് ഈ ഹോട്ടലിലാണ്, മാധ്യമങ്ങൾക്കായി ഇത്തരമൊരു സംവിധാനം സർക്കാർ ഏർപ്പെടുത്തിയത്.
ജമ്മു-കശ്മീരിനെ സൈനികവലയത്തിലാക്കിയപ്പോൾ ആദ്യം നഷ്ടമായ സ്വാതന്ത്ര്യം വിവരങ്ങളുടെ സ്വതന്ത്ര കൈമാറ്റമാണ്. എല്ലാവിധ വാർത്താവിനിമയ സംവിധാനങ്ങളും റദ്ദാക്കിയത് തദ്ദേശീയ മാധ്യമപ്രവർത്തകർ അമ്പരപ്പോടെയാണ് കാണുന്നത്. ലേഖകന്മാർക്ക് അവരുടെ ഓഫിസുകളുമായി ബന്ധപ്പെടാൻ മാർഗമില്ല. ശ്രീനഗറിൽ ഒ.ബി (ഒൗട്ട്ഡോർ ബ്രോഡ്കാസ്റ്റ്) വാൻ സൗകര്യമുള്ള ഏതാനും ചാനലുകൾ ഒഴികെ ഒരാൾക്കുപോലും രണ്ടു ദിവസത്തിലൊരിക്കൽപോലും റിപ്പോർട്ട് അയക്കാൻ കഴിയില്ല.
മാധ്യമപ്രവർത്തകരെല്ലാം നിരാശരാണ്. അന്തർദേശീയ മാധ്യമങ്ങളുടെ ഏതാനും ലേഖകർ തങ്ങളുടെ റിപ്പോർട്ടുകൾ പെൻൈഡ്രവുകളിലാക്കി ആളുകൾ വഴി വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചാണ്, താഴ്വരയിൽനിന്നുള്ള ആദ്യ വാർത്ത പുറംലോകത്തിനു മുന്നിൽ കാണിച്ചത്. ഇതിനു പിന്നാലെ ചില മാധ്യമങ്ങളും ഇതേ വഴി പിന്തുടർന്ന് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. കൂടാതെ, സഹോദരസ്ഥാപനങ്ങളുടെ ഔദാര്യത്തിൽ ഒ.ബി വാൻ ഉപയോഗിച്ച് കുറച്ചു ദൃശ്യങ്ങൾ അയക്കാനും കഴിഞ്ഞു. തങ്ങളുടെ കശ്മീർ ലേഖകന്മാരെ അന്വേഷിക്കാനായി ചില മാധ്യമസ്ഥാപനങ്ങൾ ശ്രീനഗറിലേക്ക് ആളെ വിട്ട സംഭവങ്ങളുമുണ്ടായി. ചിലർക്ക് അവരെ കണ്ടെത്താൻ കഴിയാതെ മടങ്ങേണ്ടിവന്നു. അക്കാര്യം അവർ തിരിച്ചുപോയി വാർത്തയായി പ്രസിദ്ധീകരിച്ചു. ഇത്തരം സംഭവങ്ങൾ പുറംലോകം അറിഞ്ഞതോടെയാണ്, മാധ്യമപ്രവർത്തകർക്കായി സ്വകാര്യ ഹോട്ടലിൽ ‘സംവിധാനം’ ഒരുക്കിയത്.
‘‘എന്തൊരു അടിച്ചമർത്തലാണിത്. ഇൗ കേന്ദ്രത്തിലെ ഇ-മെയിൽ വഴി വാർത്ത അയക്കുന്നതിനേക്കാൾ വേഗത്തിൽ ശ്രീനഗറിൽനിന്ന് വിമാനം കയറി ഡൽഹിയിൽ എത്താം’’ -മുതിർന്ന മാധ്യമപ്രവർത്തകനായ നസീർ ഗനായ് രോഷത്തോടെ പറയുന്നു. മിനിറ്റുകൾ കഴിഞ്ഞിട്ടും എെൻറ മെയിൽ ലോഡാവുന്നില്ലെന്നായിരുന്നു, പിന്നിൽനിന്ന് മറ്റുള്ളവർ തിരക്കുകൂട്ടുേമ്പാൾ സി.എൻ.എൻ-ന്യൂസ് 18 െൻറ കശ്മീർ ബ്യൂറോ മേധാവി മുഫ്തി ഇസ്ലാഹ് പറയുന്നത്.
ഇത് പ്രവർത്തിക്കുന്നില്ലെന്ന് രേഖപ്പെടുത്തി അദ്ദേഹം ഒടുവിൽ തിരിച്ചുപോയി. ‘‘ഇത്തരമൊരു സാഹചര്യം ഞാനിതുവെര നേരിട്ടിട്ടില്ല. വാർത്താവിനിമയ തടസ്സങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇതുപോലൊരു അവസ്ഥ ആദ്യമാണ്’’ -രണ്ടു പതിറ്റാണ്ടായി കശ്മീരിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന ഇസ്ലാഹ് പറഞ്ഞു. ഇരുവശത്തുനിന്നുമുള്ള വിച്ഛേദനമാണിതെന്നായിരുന്നു ദ വീക്ക് വാരികയുടെ മുതിർന്ന പത്രപ്രവർത്തകൻ താരിഖ് മിർ പ്രതികരിച്ചത്. ഒരാഴ്ചയായി അദ്ദേഹം റിപ്പോർട്ട് അയച്ചിട്ട്. മിറിനെ അന്വേഷിച്ച് അദ്ദേഹത്തിെൻറ ഓഫിസ് ആളെ അയക്കുകയുമുണ്ടായി.
കേന്ദ്രത്തിലുള്ള ഏക മൊബൈൽ ഫോൺ വഴി വിളിക്കണമെങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് തെൻറ ഊഴം വരെ കാത്തിരിക്കണം. ‘‘അരമണിക്കൂർ നേരം ഹോൾഡ് ചെയ്തശേഷം ആളെ കിട്ടുമെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്’’ -1998 മുതൽ താഴ്വരയിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന സതീഷ് ശർമ പറഞ്ഞു. 48 മണിക്കൂർ കാത്തിരുന്നശേഷമാണ് അദ്ദേഹത്തിന് അവസരം കിട്ടിയിരുന്നത്.
ഇതിനൊക്കെ പുറമെയാണ്, ഈ കേന്ദ്രത്തിൽനിന്ന് അയക്കുന്ന ഇ-മെയിലുകൾക്ക് സ്വകാര്യത നഷ്ടപ്പെടുന്നു എന്ന പരാതിയും. കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെടുന്നു എന്നും മാധ്യമപ്രവർത്തകർ പരാതിപ്പെടുന്നു. അതിനുവേണ്ടിയാകാം പ്രസ്ക്ലബിലൊന്നും സൗകര്യമൊരുക്കാതെ സ്വകാര്യ ഹോട്ടലിൽ ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയതെന്നും അവർ ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.