'ബി.ജെ.പിയുടെ നൂറ് നുണകൾ'; സി.ഡി, ബുക്ക്‌ലെറ്റ് പ്രകാശനവുമായി ബി.ആർ.എസ്
text_fieldsഹൈദരാബാദ്: കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാരിന്റെ പരാജയങ്ങളെ കുറിച്ച് ബുക്ക്‌ലെറ്റും സി.ഡിയും പുറത്തിറക്കി ഭാരതീയ രാഷ്ട്ര സമിതി (ബി.ആർ.എസ്). ബി.ആർ.എസ് വർക്കിങ് പ്രസിഡന്റും സംസ്ഥാന മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രിയുമായ കെ.ടി രാമറാവു ആണ് ‘ബി.ജെ.പിയുടെ 100 നുണകൾ’ എന്ന ലഘുലേഖയും സി.ഡിയും പ്രകാശനം ചെയ്തത്.
ബി.ആർ.എസിന്റെ സോഷ്യൽ മീഡിയ വിഭാഗം നേരത്തെ ബി.ജെ.പിയുടെ 100 നുണകൾ എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചിരുന്നു. അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി സർക്കാർ ജനങ്ങൾക്ക് നൽകിയ വ്യാജ വാഗ്ദാനങ്ങൾ, ഉയർന്നു വരുന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയവയാണ് ലഖുലേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റീൽ പ്ലാന്റ്, റെയിൽവേ കോച്ച് ഫാക്ടറി സ്ഥാപിക്കൽ തുടങ്ങിയ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമത്തിൽ തെലങ്കാനക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലുള്ള ബി.ജെ.പിയുടെ "പരാജയവും" ഇതിൽ പരാമർശിക്കുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെ നയങ്ങളെയും, വ്യാജ വാഗ്ദാനങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും അതിന് ഉചിതമാണ് നിലവിലെ സി.ഡി, ലഘുലേഖ പ്രകാശനമെന്നും ബി. ആർ. എസ് വ്യക്തമാക്കി.
ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് ലോകസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ആർ.എസിന്റെ പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.