കർഷകസമരത്തെ പ്രതിരോധിക്കാൻ 700 യോഗങ്ങളും 100 വാർത്തസമ്മേളനങ്ങളും നടത്താനൊരുങ്ങി ബി.ജെ.പി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരായ സമരം ശക്തമായി തുടരുന്നതിനിടെ പ്രതിരോധവുമായി ബി.ജെ.പി. ഇതിനായി 100 വാർത്തസമ്മേളനങ്ങളും 700 കർഷകരുടെ യോഗങ്ങളും വിളിക്കാനാണ് പാർട്ടി തീരുമാനം. 700 ജില്ലകളിലായാണ് യോഗങ്ങൾ നടക്കുകയെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്രമന്ത്രിമാരും പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമാവും. കാർഷിക നിയമത്തെ സംബന്ധിച്ച് കർഷകരുയർത്തിയ ചോദ്യങ്ങൾക്കാവും ബി.ജെ.പി മറുപടി നൽകുക. കാർഷിക നിയമത്തിൽ ഭേദഗതി വരുത്താമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷകർ നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെ കർഷകരെ കേന്ദ്രസർക്കാർ വീണ്ടും ചർച്ചക്ക് വിളിച്ചുവെങ്കിലും വഴങ്ങിയിട്ടില്ല.
വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന സൂചനകളാണ് കർഷകർ നൽകുന്നത്. ട്രെയിൻ തടയുക, ടോൾ ബൂത്തുകൾ ഉപരോധിക്കുക തുടങ്ങിയ ശക്തമായ സമരമാർഗങ്ങൾ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാമെന്നാണ് കർഷകർ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.