നാല് മണിക്കൂറിനിടെ 100 ചോദ്യങ്ങൾ; ബാബറി കേസിൽ അദ്വാനിയുടെ മൊഴി രേഖപ്പെടുത്തി
text_fieldsലഖ്നോ: ബാബറി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേക സി.ബി.ഐ കോടതി വിഡിയോ കോൺഫറൻസിലൂടെയാണ് അദ്വാനിയുടെ മൊഴി രേഖപ്പെടുത്തിയത്.
നാലര മണിക്കൂർ നീണ്ടുനിന്ന മൊഴി രേഖപ്പെടുത്തൽ 11 മണി മുതൽ മൂന്നര വരെ നീണ്ടു. 100 ചോദ്യങ്ങൾ കോടതി അദ്വാനിയോട് ചോദിച്ചു. കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങളെല്ലാം അദ്വാനി നിഷേധിച്ചുവെന്ന് അദ്ദേഹത്തിൻെറ അഭിഭാഷകൻ പറഞ്ഞു.
ബാബറി കേസിൽ ദിവസവും പ്രത്യേക സി.ബി.ഐ കോടതി വാദം കേൾക്കുന്നുണ്ട്. ആഗസ്റ്റ് 31നാകും കോടതി വിധി പുറത്ത് വരിക. 1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർത്തത്. അദ്വാനിയെ കൂടാതെ ബി.ജെ.പി നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരും കേസിൽ പ്രതികളാണ്. ഇവരുടെ മൊഴിയും വീഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്തും.
ആഗസ്റ്റ് അഞ്ചിന് അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കാനിരിക്കെയാണ് കേസിലെ വിചാരണ അതിവേഗം പുരോഗമിക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തിൻെറ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നടത്തുന്നത്. എൽ.കെ അദ്വാനിക്കും ചടങ്ങിൽ ക്ഷണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.