ജാമിഅ മില്ലിയ്യക്ക് 100 വർഷം
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യസമര േപാരാട്ടങ്ങളിൽ നേതൃപരമായി പങ്കുവെച്ച ഒരുകൂട്ടം ആളുകൾ ആരംഭിച്ച ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാഭ്യാസ പ്രസ്ഥാനം 100 വർഷത്തിെൻറ നിറവിൽ. പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിെൻറ പേരിൽ ജാമിഅ വിദ്യാർഥികൾക്കെതിരെ പൊലീസ് വേട്ട നടക്കുന്ന വേളയിലാവണ് 100 വർഷം പൂർത്തീകരിക്കുന്നത്. 1920 ഒക്ടോബർ 29നു അലീഗഢ് ജുമാമസ്ജിദിലായിരുന്നു ജാമിഅ സർവകലാശാലയുടെ തുടക്കം.
മുഹമ്മദ് അലി ജൗഹറായിരുന്നു ആദ്യ വൈസ് ചാൻസലർ. 1925ൽ സ്ഥാപനം ഡൽഹിയിലെ കരോൾ ബാഗിലും ദരിയഗഞ്ചിലുമായി പ്രവർത്തനം മാറ്റി. 1935 ഓടെയാണ് നിലവിലെ ഓഖ്ലയിലെ കാമ്പസിൽ പ്രവർത്തനം തുടങ്ങുന്നത്. 39 വകുപ്പുകളും ദലിത്-മൈനോറിറ്റി സ്റ്റഡീസ് അടക്കം 30 സെൻററുകളും 21,000ത്തിലേറെ വിദ്യാർഥികളുമായി ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിൽ ഒന്നാണ് ഇന്ന് ജാമിഅ മില്ലിയ ഇസ്ലാമിയ. 100 വർഷം പൂർത്തിയാക്കിയ ജാമിഅക്ക് പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ അഭിനന്ദനം നേർന്നു.
ഇന്ത്യയുടെ വികസനത്തിൽ ജാമിഅ മില്ലിയ നൽകിയ സംഭാവന പ്രശംസനീയമാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിെൻറയും ഖിലാഫത് പ്രസ്ഥാനത്തിെൻറയും പോരാട്ടങ്ങൾക്ക് ശേഷമാണ് ജാമിഅ മില്ലിയ രൂപവത്കരിക്കുന്നത്. ഇന്ന് ജാമിഅ മില്ലിയ മഹത്തായ 100 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു.
ഈ ചരിത്രമുഹൂർത്തത്തിൽ ജാമിഅയിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും അഭിനന്ദനം നേരുന്നു എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. 100 വർഷം പൂർത്തിയാക്കിയ ജാമിഅക്ക് ക്രിക്കറ്റ് താരം സെവാഗ് അഭിനന്ദനം നേർന്നു. ജാമിഅ പൂർവ വിദ്യാർഥിയാണ് സെവാഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.