ഇന്ത്യയിൽ ഒരു വർഷം ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം 10,000ത്തിലേറെ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികളുടെ ആത്മഹത്യനിരക്ക് ഉയരുന്നതായി കണക്കുകൾ. ഒരു വർഷം 10,000ത്തിൽ അധികം കുട്ടികളാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പാർലമെൻറിൽ അവതരിപ്പിച്ച കണക്കുകൾ ചൂണ്ടിക്കാട്ട ുന്നു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ‘ആക്സിഡൻറൽ ഡെത്ത് ആൻഡ് സൂയ്സൈഡ്സ് ഇൻ ഇന്ത്യ’ കണ ക്കുകളിൽ നിന്നാണ് വിവരം ലഭ്യമാക്കിയത്.
കുട്ടികളുടെ ആത്മഹത്യ നിരക്കിൽ ഏറ്റവും മുന്നിൽ മഹാരാഷ്ട്രയാണ്. ഏഴിൽ ഒരു വിദ്യാർഥി മഹാരാഷ്ട്രയിൽ മരിക്കുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 4235പേരാണ് ആത്മഹത്യ ചെയ്തത്. രാജ്യത്ത് ഇത് 29,542 ആണ്. വർഷംതോറും ഇവിടെ ശരാശരി 1300 കുട്ടികൾ ആത്മഹത്യ ചെയ്യുന്നു.
കേരളത്തിൽ 216ൽ 340 വിദ്യാർഥികളാണ് മൂന്നു വർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്തത്. 2017ൽ 410, 2018ൽ 375 എന്നിങ്ങനെയായിരുന്നു ആത്മഹത്യനിരക്ക്. മറ്റു സംസ്ഥാനങ്ങളിൽ വിദ്യാർഥികളുടെ ആത്മഹത്യ നിരക്കിൽ കേരളം 11ാം സ്ഥാനത്താണ്.
മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ആത്മഹത്യ ചെയ്യുന്നത്. 2744 പേരാണ് ഇവിടെ മൂന്നു വർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്തത്. മധ്യപ്രദേശ് 2658, പശ്ചിമ ബംഗാൾ 2535 എന്നിങ്ങനെയാണ് മൂന്നു വർഷത്തെ കണക്കുകൾ.
പശ്ചിമ ബംഗാളിൽ 2016ൽ 1147 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. എന്നാൽ 2017 ലും 2018ലും ഇവിടത്തെ ആത്മഹത്യനിരക്ക് ക്രമാതീതമായി കുറക്കാൻ സാധിച്ചിട്ടുണ്ട്. 2017ൽ 779, 2018ൽ 609 എന്നിങ്ങനെയാണ് കണക്കുകൾ.
എട്ടിലധികം സംസ്ഥാനങ്ങളിൽ 1000ത്തിൽ അധികം വിദ്യാർഥികൾ ഒരുവർഷം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിക്കുന്നത്. പഠനസമ്മർദ്ദവും മാനസിക, ശാരീരിക പീഡനങ്ങളും ആത്മഹത്യക്ക് വഴിയൊരുക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിൽ മൂന്നു വർഷത്തിനിടെ 626 േപരാണ് ആത്മഹത്യ ചെയ്തത്. 2016ൽ 211, 2017ൽ 212, 2018ൽ 203 എന്നിങ്ങനെയാണ് ഡൽഹിയിലെ ആത്മഹത്യ നിരക്കെന്നും ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ആത്മഹത്യ നിരക്ക് കുറക്കുന്നതിനായി സ്കൂളുകളിൽ സർവ്വശിക്ഷ അഭിയാന് കീഴിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കാവശ്യമായ കൗൺസിലിങ്ങുകൾ നൽകുന്നതിന് ഫണ്ട് അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.