10,000 അർധസൈനികരെ കശ്മീരിൽ നിന്നും പിൻവലിക്കും
text_fieldsന്യൂഡൽഹി: 10,000 അർധസൈനികരെ ജമ്മുകശ്മീരിൽ നിന്ന് പിൻവലിക്കുന്നു. ബുധനാഴ്ച വൈകുന്നേരമാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിൻെറ ഉത്തരവിറങ്ങിയത്. ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയതിനെ തുടർന്നാണ് കേന്ദ്രം അധിക സേനാവിന്യാസം നടത്തിയിരുന്നത്.
അധിക സേനാവിന്യാസം തുടരണോയെന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം ചർച്ച നടത്തിയിരുന്നു. തുടർന്നാണ് 100 കമ്പനി സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചത്. സെൻട്രൽ റിസർവ് പൊലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റ് ഫോഴ്സ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സശസ്ത്ര സീമ ബെൽ എന്നിവയെയാണ് പിൻവലിക്കുക.
സൈനികരെ ഡൽഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വ്യോമമാർഗം മാറ്റുന്നതിനുള്ള സംവിധാനങ്ങൾ ഉടൻ ഏർപ്പെടുത്താൻ അഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 10 കമ്പനി അർധ സൈനികരെ കഴിഞ്ഞ മെയിൽ കേന്ദ്രസർക്കാർ കശ്മീരിൽ നിന്ന് പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.