ആദ്യ 100 പേർ 44 ദിവസത്തിനിടെ; കഴിഞ്ഞ മൂന്നു ദിവസം മാത്രം 10,000 രോഗികൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വൻ വർധനവ് അത്യന്തം ആശങ്കാജനകം. രാജ്യത്ത് രോഗികളുടെ എണ്ണം നൂറിലെത്താൻ 44 ദിവസമാണ് എടുത്തതെങ്കിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 10000ൽ അധികം പേർക്കാണ്.
രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് ജനുവരി 30ന് ആയിരുന്നു. അതും കേരളത്തിൽ. ചൈനയിലെ വുഹാനിൽനിന്നെത്തിയ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഫെബ്രുവരി രണ്ടിന് ആലപ്പുഴയിലും മൂന്നിന് കാസർകോടും ഓരോരുത്തർക്ക് വീതവും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യയിൽ മറ്റൊരു സമയത്തും അതേസമയം കോവിഡ് 19 റിപ്പോർട്ട് െചയ്തിരുന്നില്ല. എന്നാൽ, ഫെബ്രുവരി പകുതിയോടെ മൂന്നുരോഗികളും ആശുപത്രി വിട്ടു. പിന്നീട് മാർച്ച് എട്ടിനാണ് കേരളത്തിൽ രണ്ടാമത് രോഗം റിേപ്പാർട്ട് ചെയ്യുന്നത്. ഇറ്റലിയിൽനിന്നും പത്തനംതിട്ടയിലെത്തിയ മൂന്നുേപർക്കും മറ്റു രണ്ടുപേർക്കുമായിരുന്നു രോഗം.
ആദ്യം രോഗം സ്ഥിരീകരിച്ച് 44 ദിവസം കഴിഞ്ഞപ്പോഴാണ് രോഗബാധിതരുടെ എണ്ണം നൂറു കടന്നത്. രോഗികളുടെ എണ്ണം 78 എത്തിയപ്പോൾ തന്നെ രാജ്യത്തെ ആദ്യ മരണം കർണാടകയിൽ റിപ്പോർട്ട് ചെയ്തു. കർണാടകയിലെ കലബുറഗിയിൽ 76കാരനാണ് മരിച്ചത്. മാർച്ച് 14 ന് രാജ്യത്തെ േകാവിഡ് രോഗബാധിതരുടെ എണ്ണം 100 കടന്നു. എന്നാൽ നൂറിൽനിന്ന് ആയിരത്തിലേക്കെത്താൻ അതിെൻറ മൂന്നിലൊന്ന് ദിവസം മാത്രമേ വേണ്ടിവന്നോളൂ. 14 ദിവസത്തിനുള്ളിൽ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1000 കടന്നു.
ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെങ്കിലും പിന്നീട് കേരളത്തിൽ രോഗബാധ നിയന്ത്രണ വിധേയമായി. എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും നിരവധി പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നു. ഡൽഹിയിൽനിന്നും വിവിധ സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റവും പരിശോധന കുറവുമെല്ലാം രോഗ വ്യാപനത്തിെൻറ ആക്കം കൂട്ടി.
രോഗബാധിതരുടെ എണ്ണം കൂടിവന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 24നാണ് ആദ്യ ഘട്ട േലാകഡ്ൗൺ പ്രഖ്യാപിച്ചത്. അപ്പോേഴക്കും കോവിഡ് രോഗികളുടെ എണ്ണം 1000ത്തിൽനിന്നും 10,000 ലേക്ക് എത്തിയിരുന്നു. വേണ്ടിവന്നത് വെറും 16 ദിവസവും. പത്തിരട്ടി വർധനയായിരുന്നു രോഗബാധിതരുടെ എണ്ണത്തിൽ. ഏപ്രിൽ ആറിന് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറുകടന്നു.
എന്നാൽ 10,000ത്തിൽ നിന്നും 20,000ത്തിൽ എത്താൻ എടുത്തത് വെറും എട്ടു ദിവസം. പിന്നീടുള്ള 15 ദിവസത്തിനുള്ളിൽ രോഗബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണ് രേഖപ്പെടുത്തിയത്. രോഗബാധിതരുടെ എണ്ണം ആറുദിവസത്തിനുള്ളിൽ 20,000ത്തിൽനിന്നും 30,000േലക്കും പിന്നീട് നാലു ദിവസത്തിനുള്ളിൽ 40,000 ത്തിലേക്കും ഉയർന്നു.
ഈ സമയത്തിനുള്ളിൽ കോവിഡിനെ പിടിച്ചുകെട്ടാൻ സാധിക്കാതെ വന്നതോടെ വീണ്ടും ലോക്ഡൗൺ നീട്ടി. മേയ് മൂന്ന് വരെയായിരുന്നു ലോക്ഡൗൺ നീട്ടിയത്. ലോക്ഡൗൺ കൊണ്ടുമാത്രം കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനയും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും രംഗത്തെത്തി. പരിശോധനയുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യ പ്രവർത്തകരുടെ അടക്കം വ്യക്തിസുരക്ഷക്ക് പ്രധാന്യം നൽകണമെന്നുമായിരുന്നു ആവശ്യം. വിവിധ കോണുകളിൽനിന്നും അഭിപ്രായങ്ങൾ ഉയർന്നിട്ടും പരിശോധനയുടെ എണ്ണം കൂട്ടാൻ തയാറായില്ല. രാജ്യ തലസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് ഉൾെപ്പടെ കോവിഡ് സ്ഥിരീകരിച്ചു. മരണം ആയിരം കടക്കുകയും ചെയ്തു.
മേയ് മൂന്നിന് അവസാനിക്കേണ്ട രണ്ടാംഘട്ട ലോക്ഡൗൺ മേയ് 17 വരെ നീട്ടുകയും ചെയ്തു. അതേസമയം മേയ് ആദ്യദിവസങ്ങളിൽ ദിവസേന റിപ്പോർട്ട് െചയ്യുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം രണ്ടായിരം കടന്നിരുന്നു. ഇതോടെ വെറും മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 30,000 ത്തിൽനിന്നും 40,000ത്തിൽ എത്തി. എന്നാൽ 40,000 ത്തിൽനിന്നും 50,000ത്തിനടുത്ത് കോവിഡ് രോഗികളുടെ എണ്ണം എത്താൻ എടുത്തതോ വെറും 24 മണിക്കൂറുകൾ മാത്രം.
മേയ് ആറ് രാവിലെ വരെ 49,436 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് െചയ്തിരിക്കുന്നത്. 1695 പേർ ഇതിനകം മരണത്തിന് കീഴടങ്ങി. രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം വേണ്ടിവരുന്നത് രാജ്യത്തെ മുൾമുനയിൽ നിർത്തുന്നുണ്ട്. കോവിഡ് കൂടുതൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന വികസിത രാഷ്ട്രങ്ങളിലും ഇതേ ഗ്രാഫിൽ തന്നെയായിരുന്നു രോഗബാധിതരുടെ എണ്ണത്തിലെ വർധനവ്. മികച്ച ആരോഗ്യ സൗകര്യമുള്ള യൂറോപ്യൻ രാജ്യങ്ങൾപോലും കോവിഡിന് മുന്നിൽ പകച്ചുനിൽക്കുേമ്പാൾ പ്രാഥമിക ആശുപത്രി സൗകര്യം പോലും ലഭ്യമല്ലാത്ത രാജ്യത്തെ കുഗ്രാമങ്ങളിൽ കോവിഡ് എങ്ങനെയായിരിക്കും നാശം വിതക്കുകയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.