സന്യാസിമാരുടെ കൊല: 101 പേർ അറസ്റ്റിൽ, ഒരു മുസ്ലിമുമില്ല -മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ വഴിയാത്രക്കാരായ രണ്ടു നാടോടി സന്യാസിമാരെയും ഡ് രൈവറെയും ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 101 പേർ അറസ്റ്റിൽ.
എന്നാൽ അറസ ്റ്റിലായവരിൽ ഒരു മുസ്ലിം പോലുമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു. അതുകൊണ ്ടുതന്നെ സംഭവത്തിന് വർഗീയ നിറം നൽകരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. ചിലർ സംഭവത്തിൽ ദിവാസ്വപ്നം കാണുകയാണ്. ഇത് അത്തരം രാഷ്ട്രീയക്കളികൾക്കുള്ള സമയമല്ല. കൊറോണയെ പിടിച്ചുകെട്ടാനുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഭവം വർഗീയവൽക്കരിക്കുന്നതിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ സംഘ്പരിവാർ കേന്ദ്രങ്ങൾ സംഭവത്തിനുപിന്നിൽ മുസ്ലിംകൾ ആണെന്ന തരത്തിൽ വ്യാപകപ്രചരണം അഴിച്ചുവിട്ടിരുന്നു.
സംഭവത്തിൽ പിടിയിലായ പ്രതികളിൽ ബഹുഭൂരിഭാഗവും ബി.ജെ.പി പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. കൊലയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബി.ജെ.പി വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും കൊല നടന്ന ഗ്രാമം 10 വർഷത്തിലധികമായി ബി.ജെ.പിയുടെ കോട്ടയാണെന്നും കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സചിൻ സാവന്ത് പറഞ്ഞു.
കൊലയുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാർ സസ്പെൻഷനിലാണ്. കാസ സ്റ്റേഷനിലെ അസിസ്റ്റൻറ് പൊലീസ് ഇൻസ്പെക്ടർ ആനന്ദ് റാവു കാലെ, സബ് ഇൻസ്പെക്ടർ സുധീർ കട്ടാരെ എന്നിവരെയാണ് ജോലിയിലെ ഗുരുതര വീഴ്ചക്ക് സസ്പെൻഡ് ചെയ്തത്. അതേസമയം, സംഭവത്തിൽ നാലാഴ്ചക്കകം വിശദ മറുപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷൻ മഹാരാഷ്ട്ര പൊലീസ് മേധാവിക്ക് നോട്ടീസ് അയച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.