അസദുദ്ദീന്‍ ഉവൈസിയുടെ ആയുരാരോഗ്യത്തിന് 101 ആടുകളെ ബലി നൽകി വ്യവസായി
text_fieldsഹൈദരാബാദ്: ലോകസഭാ എം.പി അസദുദ്ദീന്‍ ഉവൈസിയുടെ സുരക്ഷക്കും ദീർഘായുസിനും വേണ്ടി 101 ആടുകളെ ബലി നൽകി വ്യവസായി. കഴിഞ്ഞ ദിവസം യു.പിയിൽ ഉവൈസിക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ആയുരാരോഗ്യത്തിന് ബാഗ്-ഇ-ജഹാനാരയിലെ ഒരു വ്യവസായി 101 ആടുകളെ ബലി നൽകിയത്.
ലോക്‌സഭ അംഗവും എ.ഐ.എം.ഐ.എം തലവനുമായ ഉവൈസി സഞ്ചരിച്ച വാഹനത്തിന് നേരെ ഫെബ്രുവരി മൂന്നിന് വെടിയുതിർത്തിരുന്നു. ഇതിന് പിന്നാലെ പാർട്ടി പ്രവർത്തകർ ഉവൈസിക്കായി പ്രത്യേക പ്രാർഥനകൾ നടത്തി വരികയാണ്. യു.പിയിലെ മീററ്റിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് ഡൽഹിയിൽ വെച്ച് ഉവൈസിയുടെ വാഹനത്തിനു നേരെ വെടിവെപ്പുണ്ടായത്.
അക്രമത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയെങ്കിലും ഉവൈസി നിരസിക്കുകയായിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. നോയിഡ സ്വദേശി സച്ചിൻ, സഹറാൻപൂർ സ്വദേശി ശുഭം എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉവൈസിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് കുറ്റവാളികൾ മൊഴിനൽകിയതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.