Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്തുവയസ്സുകാരിയെ...

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 102കാരന്​ 15 വർഷം തടവ്​

text_fields
bookmark_border
പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 102കാരന്​ 15 വർഷം തടവ്​
cancel

ചെ​ന്നൈ: പ​ത്തു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഗ​വ. സ്കൂ​ൾ റി​ട്ട. ഹെ​ഡ്​​മാ​സ്റ്റ​ർ പ​ര​ശു​രാ​മ​നെ(102) തി​രു​വ​ള്ളൂ​ർ മ​ഹി​ള കോ​ട​തി 15 വ​ർ​ഷം ത​ട​വി​നും 5000 രൂ​പ പി​ഴ​ക്കും ശി​ക്ഷി​ച്ചു.

2018ൽ ​പ​ര​ശു​രാ​മ​ന് 99 വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ് സം​ഭ​വം. ഇ​യാ​ൾ​ക്ക്​ അ​ഞ്ച് പെ​ൺ​മ​ക്ക​ളും ര​ണ്ട് ആ​ൺ​മ​ക്ക​ളും ഉ​ണ്ട്. സെ​ന്ന​ർ​കു​പ്പ​മെ​ന്ന സ്ഥ​ല​ത്താ​ണ്​ പ​ര​ശു​രാ​മ​ൻ താ​മ​സി​ച്ചി​രു​ന്ന​ത്.

സ​മീ​പ​ത്ത്​ അ​ഞ്ച്​ വീ​ടു​ക​ൾ നി​ർ​മി​ച്ച്​ വാ​ട​ക​ക്ക്​ ന​ൽ​കി​യി​രു​ന്നു. തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ ദ​മ്പ​തി​ക​ൾ​ക്ക്​ പ​ത്തു വ​യ​സ്സാ​യ മ​ക​ളു​ണ്ടാ​യി​രു​ന്നു. 2018 ജൂ​ലൈ ആ​റി​ന് മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ പെ​ൺ​കു​ട്ടി വ​യ​റു​വേ​ദ​നി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

തു​ട​ർ​ന്ന്​ അ​മ്മ​യോ​ട്​ വൃ​ദ്ധ​ൻ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന്​ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ള്ളൂ​ർ പൊ​ലീ​സ്​ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്തു. മൂ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​യെ ചെ​ന്നൈ​യി​ലെ പു​ഴ​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - 102 year old man arrested in pocso case
Next Story