ഒറ്റ ദിവസത്തിനുള്ളിൽ 10 ലക്ഷം കോവിഡ് പരിശോധന നടത്തി ഐ.സി.എം.ആർ
text_fields
ന്യൂഡൽഹ: കോവിഡ് വ്യാപനം തടയുന്നതിന് രോഗബാധയുള്ളവരെ കണ്ടെത്താൻ 24 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികം കോവിഡ് പരിശോധന നടത്തി ഐ.സി.എം.ആർ. ആഗസ്റ്റ് 21 ന് രാജ്യത്തുടനീളം 10,23,836 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ 3,44,91,073 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നേരത്തെ കോവിഡ് ബാധ കണ്ടെത്തുന്നതിനാൽ രോഗമുക്തി നിരക്ക് 75 ശതമാനമായി ഉയർന്നതായും ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നു. ആഗസ്റ്റ് ഒന്നിന് 10,94,374 പേരാണ് രോഗമുക്തി നേടിയിരുന്നത്. എന്നാൽ ആഗസ്റ്റ് 21ന് രോഗമുക്തി 100 ശതമാനത്തിലേക്കുയർന്ന് 21,58,946 ആയി. വെള്ളിയാഴ്ചത്തെ കോവിഡ് രോഗമുക്തി നിരക്ക് 74.28 ശതമാനമാണ്. മരണനിരക്ക് 1.89 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
രോഗലക്ഷണമുള്ള എല്ലാവരെയും കോവിഡ് പരിശോധക്ക് വിധേയമാക്കണമെന്നാണ് ഐ.സി.എം.ആറിൻെറ നിർദേശം.
കോവിഡ് പരിശോധനയും രോഗിയെ കണ്ടെത്തി ചികിത്സ ഉറപ്പാക്കലുമാണ് വൈറസ് വ്യാപനവും മരണങ്ങളും ഒഴിവാക്കുനുള്ള മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.