സി.ബി.ഐ കസ്റ്റഡിയിലുണ്ടായിരുന്ന 45 കോടിയുെട സ്വർണം 'കാൺമാനില്ല'
text_fieldsചെന്നൈ: തമിഴ്നാട്ടിൽ സി.ബി.ഐ പിടിച്ചെടുത്ത 103 കിലോ സ്വർണം കാണാനില്ല. 2012ൽ സ്വർണ കോർപറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ റെയ്ഡ് നടത്തി പിടിച്ചെടുത്തതായിരുന്നു ഇത്. അനധികൃതമായി സ്വർണ ഇടപാട് നടത്തിയിരുന്ന ഈ സ്ഥാപനത്തിൽ നിന്ന് 400 കിലോ സ്വർണമായിരുന്നു സി.ബി.ഐ പിടിച്ചെടുത്തിരുന്നത്. ഈ മുതലിൽ നിന്നാണ് 103 കിലോ കണാതായത്. 45 കോടിയിൽ പരം മൂല്യമുള്ളതാണ് കാണാതായ സ്വർണം.
മദ്രാസ് ഹൈകോടതി ഉത്തരവിനെ തുടർന്നാണ് പിടിച്ചെടുത്ത സ്വർണത്തിൻെറ അളവ് പരിശോധിച്ചത്.
ആറു മാസത്തിനുള്ളിൽ സംഭവം അന്വേഷിച്ച് കണ്ടെത്താൻ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കോടതി നിയമിച്ചു. പൊലീസുകാർ ഈ കേസ് അന്വേഷിച്ചാൽ തങ്ങളുടെ അന്തസിനെ ബാധിക്കുമെന്ന് സി.ബി.ഐ കോടതിയോട് അറിയിെച്ചങ്കിലും കോടതി കേട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.