ഗുജറാത്ത് കോവിഡ് ആശുപത്രിയിൽ അതിക്രമം: 104 എം.ബി.ബി.എസ് വിദ്യാർഥികൾ ജോലി ഉപേക്ഷിച്ചു
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ ധന്വന്തരി കോവിഡ് സെന്‍ററിൽ സേവനമനുഷ്ടിക്കുന്ന എം.ബി.ബി.എസ് വിദ്യാർഥികൾക്ക് നേരെ കോവിഡ് രോഗികളുടെ ബന്ധുക്കളുടെ അതിക്രമം. ഇതേതുടർന്ന് 104 അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥികൾ ജോലി ഉപേക്ഷിച്ച് തിരിച്ചുപോയി.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) ഗുജറാത്ത് സർവകലാശാലയും നടത്തുന്ന കോവിഡ് സെന്‍ററിൽ വ്യാഴാഴ്ച രാത്രി 11 ഓടെയായിരുന്നു അതിക്രമം. ബി.ജെ മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർത്ഥികൾക്ക് ഇവിടെ സ്പെഷ്യൽ ഡ്യൂട്ടി നൽകിയിരുന്നു. സെന്‍ററിൽ ചികിത്സയിലിരുന്ന രോഗികളുടെ ബന്ധുക്കളാണ് ഇവർക്കുനേരെ അക്രമം അഴിച്ചുവിട്ടത്.
"ജനക്കൂട്ടം ആദ്യം ഫ്രണ്ട് ഓഫിസിൽ വന്ന് രോഗികൾക്ക് ശരിയായ ചികിത്സ നൽകുന്നില്ലെന്നും വിവരങ്ങൾ അറിയുന്നിെലലനനും ആരോപിച്ചു. വനിതാഡോക്ടറെ കൈേയറ്റം ചെയ്തു. ഭയന്നുവിറച്ച ഡോക്ടർമാരിലൊരാൾ വീട്ടിൽ വിവരമറിയിച്ചു. അവർ പോലീസിനെ വിളിച്ചെങ്കിലും ഒരു സഹായവും ലഭിച്ചില്ല. പുലർച്ചെ മൂന്ന് മണിയോടെ അക്രമിസംഘം വീണ്ടുമെത്തി. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ സംഘം ഐ.സി.യുവിൽ വെര അതിക്രമിച്ചു കടന്നു. ഇത് ഡോക്ടർമാരെയും വിദ്യാർത്ഥികളെയും രോഗികളെയും ഭീതിയിലാക്കി. 'ആവശ്യത്തിന് സ്റ്റാഫില്ലാത്തതിനാൽ ഏറെ പ്രയാസം സഹിച്ചാണ് തങ്ങൾ ജോലി ചെയ്യുന്നത്. രോഗികളെ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക എന്നത് തന്നെ കടുത്ത വെല്ലുവിളിയാണ്. അതിനിടെ ഇതുപോലുള്ള സംഭവങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നു" ഒരു വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു.
ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ വനിതാ ഡോക്ടറെ പോലും അക്രമികൾ വെറുതെവിട്ടില്ലെന്ന് വിദ്യാർത്ഥികളെ ഉദ്ധരിച്ച് അഹ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്തു. ഐ.സി.യു വാർഡിലെത്തിയ സംഘം ജൂനിയർ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി. ഭയവിഹ്വലരായ വിദ്യാർഥികൾ നിലവിളിച്ച് പിൻവാതിലിലൂടെ പുറത്തേക്കോടിയാണ് അക്രമികളിൽനിന്ന് രക്ഷപ്പെട്ടത്. കോവിഡ് ആശുപത്രിയിൽ വേണ്ടത്ര സുരക്ഷയോ നിയന്ത്രണമോ ഏർപ്പെടുത്തിയിരുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ അധികൃതർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും ഇവർ ആരോപിച്ചു.
ആശുപത്രി മാനേജ്മെന്റിന്റെ നിരുത്തരവാദ സമീപനത്തിനെതിരെ വിദ്യാർഥികൾ ജൂനിയർ ഡോക്ടർമാരുടെ സംഘടനയായ ജെ.ഡി.എക്ക് പരാതി നൽകി. ബി.ജെ മെഡിക്കൽ കോളജ് ഡീനിനെ സന്ദർശിച്ച് പ്രശ്‌നം ചർച്ച ചെയ്തു. തുടർന്ന്, തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കുന്നത് വരെ 104 വിദ്യാർഥികളും ജോലിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇവിടെ ഡ്യൂട്ടിയിൽ നിയോഗിച്ച വിദ്യാർഥികൾക്ക് താമസം, ഭക്ഷണം, യാത്ര എന്നീ സൗകര്യങ്ങളൊന്നും സർക്കാറോ അധികൃതരോ ഒരുക്കിയിട്ടില്ല. നോൺ കോവിഡ് ഡ്യൂട്ടിയിലുള്ള മറ്റ് ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റലുകളിൽ ഇവർക്ക് താമസിക്കാൻ കഴിയില്ല. റൂംബോയിക്ക് 29,000 രൂപ ശമ്പളം നൽകുേമ്പാൾ ജീവൻ പണയം വെച്ച് രോഗികളെ ചികിത്സിക്കുന്ന തങ്ങൾക്ക് പ്രതിമാസം 15,000 രൂപ മാത്രമാണ് നൽകുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.
അതേസമയം, കോവിഡ് സെന്‍ററിൽ 71 മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫുകളെ അടിയന്തിരമായി നിയമിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.