36 വർഷത്തെ തടവ്, ഒടുവിൽ മോചിതനായി 104കാരൻ
text_fieldsകൊൽക്കത്ത: 36 വർഷത്തെ ജയിൽ വാസം, ഒടുവിൽ 104-ാം വയസ്സിൽ മോചനം. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലാണ് നീണ്ട കാലത്തെ തടവിന് ശേഷം 104 വയസ്സുകാരൻ പുറത്തിറങ്ങിയത്. ഇനി കുടുംബത്തിനൊപ്പവും പൂന്തോട്ട പരിപാലം നടത്തിയും സമയം ചെലവിടുമെന്ന് ജയിൽ മോചിതനായ മാൾഡയിലെ മാണിക്ചക് സ്വദേശിയായ രസിക്ത് മൊണ്ടൽ പറഞ്ഞു.
ഭൂമി തർക്കത്തിൽ സ്വന്തം സഹോദരനെ കൊലപ്പെടുത്തിയതാണ് കക്ഷി. 1988ൽ അറസ്റ്റിലായി. അന്നത്തെ 72കാരനെ മാൾഡ ജില്ല സെഷൻസ് കോടതി 1992ൽ ജീവപര്യന്തം തടവ് വിധിച്ചു. ഏകദേശം ഒരു വർഷത്തോളം ജാമ്യത്തിൽ കഴിഞ്ഞു. ആരോഗ്യമുള്ള ശരീരം എങ്ങനെ കാത്തുസൂക്ഷിക്കാൻ ഇയാൾ ജയിലിൽ വ്യായാമം പതിവാക്കിയിരുന്നു.
104കാരന്‍റെ മോചനം വാർത്തയായതോടെ ജയിലിന് പുറത്ത് പ്രാദേശിക മാധ്യമപ്രവർത്തകർ തമ്പടിച്ചിരുന്നു. പുറത്തിറങ്ങിയപ്പോൾ വയസ്സെത്രയായി എന്ന ചോദ്യത്തിന് 108 എന്നായിരുന്നു രസിക്തിന്‍റെ മറുപടി. എന്നാൽ, ജയിൽ രേഖകൾ പ്രകാരം വയസ്സ് 104 ആണ്. മക്കളെയും പേരക്കുട്ടികളെയുമാണ് ജയിലിൽ കിടക്കവെ ഓർത്തതെന്നും ഇയാൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.